കാളികാവ് ബസാര്‍ സ്‌കൂളിന് വീണ്ടും അംഗീകാരം
കാളികാവ്: ബസാര്‍ ഗവ. യു.പി സ്‌കൂളില്‍ നടപ്പാക്കുന്ന 'ഉറവ' പദ്ധതിയെ ദേശീയ സെമിനാറിലേക്ക് തെരഞ്ഞെടുത്തു. കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി തിരുവനന്തപുരം കൈമനം ആര്‍.ടി.ടി.സി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ 'ഉറവ' ചര്‍ച്ച ചെയ്യും. പഞ്ചായത്ത്, ഉപജില്ല, ജില്ലാ തലങ്ങളില്‍ മത്സരിച്ച് പട്ടികയില്‍ ഇടം പിടിച്ച വിദ്യാലയങ്ങളും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.
അധ്യാപകര്‍ക്ക് പുറമെ പ്രാദേശിക വിദഗ്ദരെ പങ്കെടുപ്പിപ്പിച്ചാണ് പരിശീലനം നല്‍കുന്നത്. ഉറവയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണവും പരിശീലനവും നല്‍കുന്നുണ്ട്. ജില്ലയില്‍ നിന്ന് കാളികാവ് ബസാര്‍ സ്‌കൂള്‍ ഉള്‍പ്പെടെ എട്ട് വിദ്യാലയങ്ങളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം പൊതുവിദ്യാഭ്യാസ രംഗത്തെ മികവിനുള്ള അംഗീകാരം ജില്ലക്കാണ് ലഭിച്ചത്.
മികവ് മത്സരം പരിഗണിക്കാതെ ബസാര്‍ സ്‌കൂളിനെ നേരിട്ട് ദേശീയ സെമിനാറിലേക്ക് പരിഗണിച്ചത് വിദ്യാലയവും ജില്ലാ വിദ്യഭ്യസ വകുപ്പും നേട്ടമായിട്ടാണ് കാണുന്നത്.
പദ്ധതിയുടെ ഗുണഫലം തിരിച്ചറിഞ്ഞ് സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങള്‍ ഉറവ നടപ്പാക്കന്‍ മുന്നോട്ടുവന്നത് വലിയ നേട്ടമായിട്ടാണ് കാണുന്നതെന്ന് പദ്ധതിയുടെ കോഡിനേറ്റര്‍ ഗിരീഷ് മാരേങ്ങലത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."