HOME
DETAILS

കൂത്താളി പഞ്ചായത്ത് ബജറ്റ്; കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന

  
backup
March 25, 2017 | 9:36 PM

%e0%b4%95%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d


പേരാമ്പ്ര: കാര്‍ഷിക മേഖല, കുടിവെള്ള പദ്ധതി, പാര്‍പ്പിട പദ്ധതി എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയ കൂത്താളി പഞ്ചായത്ത് വാര്‍ഷിക ബജറ്റ് ഭരണസമിതി അംഗീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം പുഷ്പ അവതരിപ്പിച്ച ബജറ്റില്‍ 11,85,98,885 രൂപ വരവും 11,46,10,000 രൂപ ചെലവും 39,88,885 രൂപ മിച്ചവും കണക്കാക്കുന്നു. കുടിവെള്ള ക്ഷാമത്തിന് മുന്‍കരുതലായി കിണര്‍ റീചാര്‍ജിങ്, കുളങ്ങള്‍ തോടുകള്‍ മറ്റു ജലസ്രോതസുകളുടെ നവീകരണം ഉള്‍പ്പെടെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് നാലു കോടി രൂപ, കാര്‍ഷിക മേഖലയ്ക്ക് 19 ലക്ഷം, പട്ടികജാതി വികസനത്തിന് 37 ലക്ഷം രൂപയും നീക്കിവച്ചു.
നവകേരള മിഷന്‍ പദ്ധതികളായ ലൈഫിന് ഒരു കോടി, ആര്‍ദ്രത്തിന് രണ്ടു ലക്ഷം, വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആറു ലക്ഷം, ഹരിത കേരളം പദ്ധതിക്ക് രണ്ടു ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അസ്സന്‍കുട്ടി അധ്യക്ഷനായി. ഷിജു പുല്യോട്ട്, ഇ.ടി സത്യന്‍, പി.ആര്‍ സാവിത്രി, ഇ.വി മധു, ഇ.കെ സുമ, പി. രാധ, ബിജി കണ്ണിപ്പൊയില്‍, വി.എം അനൂപ് കുമാര്‍, പി.എം ബിന്ദു ചര്‍ച്ചയില്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ജേക്കബ് ജോര്‍ജ് നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  6 days ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  6 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  6 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  6 days ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  6 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  6 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  6 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  6 days ago