HOME
DETAILS
MAL
വീട് നിര്‍മാണം തടയുന്നതായി പരാതി
backup
March 25 2017 | 21:03 PM
കോഴിക്കോട്: രാമനാട്ടുകര മുന്‍സിപ്പാലിറ്റിയില്‍ സ്ഥിരം താമസക്കാരായ എട്ട് കുടുംബങ്ങളുടെ വീട് നിര്‍മാണം ചില തല്‍പര കക്ഷികള്‍ തടസപ്പെടുത്തുന്നതായി പരാതി.
വര്‍ഷങ്ങളായി വാടക വീടുകളില്‍ താമസിച്ച് വരുന്നവരാണ് ഈ കുടുംബങ്ങള്‍.
രണ്ട് വര്‍ഷം മുന്‍പ് 32 സെന്റ് ഭൂമി ഇവര്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയതായിരുന്നു. വില്ലേജ് കൃഷി ഓഫിസ്, പരിസ്ഥിതി സമിതി എന്നിവയില്‍ നിന്ന് മണ്ണിടാന്‍ അനുമതി വാങ്ങിയതും ഈ സ്ഥലത്തിന് സമീപത്തെ വീടുകളെല്ലാം അപ്രകാരം മണ്ണിട്ട് നികത്തി നിര്‍മിച്ചതുമാണ്.
എന്നാല്‍ ആര്‍.ഡി.ഒ യില്‍ നിന്ന് അനുമതി വാങ്ങി മണ്ണിടല്‍ ആരംഭിച്ചപ്പോള്‍ പ്രദേശത്തെ ചിലര്‍ തടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."