പാടിച്ചിറ വില്ലേജ് ഓഫീസര്‍ക്കെതിരേ പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയം
പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റണമെന്ന് മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗം സി.പി വില്‍സന്റ് അവതരിപ്പിച്ച പ്രമേയത്തിന് കക്ഷിരാഷ്ട്രീയത്തിനതീതമായി ഭരണപക്ഷ അംഗങ്ങളും പിന്തുണ നല്‍കി. വില്ലേജ് ഓഫീസര്‍ക്കെതിരേ രുക്ഷമായ ആരോപണങ്ങളാണ് പ്രമേയത്തിലുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജില്‍ എത്തുന്ന പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്നാണ് ആരോപണം. വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ലേജ് ഓഫിസില്‍ എത്തുമ്പോള്‍ മോശമായ സമീപനമാണ് വില്ലേജ് ഓഫിസര്‍ സ്വീകരിക്കുന്നത്. റീസര്‍വെയുടെ പേരില്‍ കര്‍ഷകരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. അപമര്യാദയായി പെരുമാറുന്നത് ഇയാളുടെ സ്ഥിരം ശൈലിയാണ്. റവന്യൂ വകുപ്പിലെ സ്വാധീനം മുതലെടുത്ത് പാടിച്ചിറയില്‍ വര്‍ഷങ്ങളായി ജോലിയില്‍ തുടരുകയാണ്. വില്ലേജ് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും ഭരണസമിതിയോഗം തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."