മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം : ഇന്ന് വഞ്ചനാദിനം
അടിമാലി: മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ ഇന്ന് വഞ്ചനാദിനമായി ആചരിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി കല്ലാര്‍ അറിയിച്ചു.
ഇന്ധന വില വര്‍ധന ,കാര്‍ഷിക മേഖലയിലെ ആത്മഹത്യകള്‍ ,തൊഴിലില്ലായ്മ ,ബാങ്ക് തട്ടിപ്പുകള്‍ , ബലാല്‍സംഗ കൊലകള്‍, കോര്‍പ്പറേറ്റ് മുതലാളിമാരുടെ കടം എഴുതിത്തള്ളല്‍ ,തുടങ്ങിയ സംഭവങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകിട്ട് നിയോജക മണ്ഡലം ആസ്ഥാനങ്ങളില്‍ പ്രകടനം നടത്തും .കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും അവഗണിക്കുകയാണ്.
സൈപസസ് ബോര്‍ഡ് ,കോഫി ബോര്‍ഡ് ,റബ്ബര്‍ ബോര്‍ഡ് ,റ്റീ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങളെല്ലാം നിര്‍ത്തലാക്കി. ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ റ്റുബാക്കോ ബോര്‍ഡ് പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് വാരിക്കോരി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ജനരോഷം തടയാന്‍ 19 ദിവസം ഇന്ധന വില വര്‍ധിപ്പിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ വില വീണ്ടും കൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."