ക്ഷേത്രത്തിന്റെ മതില്‍ക്കെട്ട് ചാടിക്കടന്നത് മോഷ്ടിക്കാനല്ലെന്ന് പോര്ച്ചുഗീസുകാരന്
കൊച്ചി: അര്‍ധരാത്രിയില്‍ എറണാകുളത്തപ്പന് ക്ഷേത്രത്തിന്റെ മതില്‍ക്കെട്ട് ചാടിക്കടന്നത് മോഷണത്തിനല്ലെന്നു പോര്ച്ച്ഗീസ് സ്വദേശി. കിടന്നുറങ്ങാന്‍ സുരക്ഷിതമായ ഇടം തേടിയാണ് ക്ഷേത്രത്തിന്റെ മതില് കടന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പെഡ്രോ മിഖുവല് എന്ന പോര്ച്ച്ഗീസുകാരനാണ് ഇക്കാര്യം പൊലിസിനോടു പറഞ്ഞത്. ഇന്നലെ ഇയാളുമായി തെളിവെടുപ്പു നടത്തിയിരുന്നു.
ഈ മാസം 16നാണു ക്ഷേത്രത്തിന്റെ മതില്‍ക്കെട്ട് ചാടിക്കടന്ന് അകത്തു പ്രവേശിച്ചത്. കളപ്പുരയ്ക്കു സമീപം നിലയുറപ്പിച്ച ഇയാളെ ക്ഷേത്രജീവനക്കാര്‍ പിടികൂടി പൊലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. അന്നു എല്ലാ രേഖകളും കാണിച്ചതിനാല്‍ വിട്ടയച്ചെങ്കിലും പെഡ്രോ ക്ഷേത്രത്തിനുള്ളില്‍ കടന്ന സമയം സി.സി.ടി.വി കാമറകള്‍ ഓഫായതു സംശയത്തിനിടയാക്കുകയും ക്ഷേത്രഭാരവാഹികള്‍ പൊലിസില്‍ പരാതിപ്പെടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഗോവയിലേക്കു പോയ ഇയാളെ അവിടെയെത്തി വീണ്ടും പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ സി.സി.ടി.വി ഇടക്കിടെ പണിമുടക്കാറുണ്ടെന്നും പൊലിസ് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."