HOME
DETAILS
MAL
യാത്രക്കാര്‍ക്ക് ഭീഷണിയായ മരം മുറിച്ചുമാറ്റി
backup
June 30 2016 | 06:06 AM
കൊയിലാണ്ടി: ദേശീയപാതയില്‍ അപകട ഭീഷണി ഉയര്‍ത്തി ചാഞ്ഞുനിന്ന കൂറ്റന്‍മരം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് മുറിച്ചുമാറ്റി. കൊല്ലം ടൗണിലെ പാതയോരത്തുള്ള കൂറ്റന്‍ അറബി പുളിമരമാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടകരമായ വിധം ചാഞ്ഞത്. തുടര്‍ന്ന് കൊയിലാണ്ടി പൊലിസും റവന്യൂ അധികൃതരും സ്ഥലത്തെത്തി ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടൗണിലെ മറ്റൊരു കൂറ്റന്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ക്കും ഒട്ടോറിക്ഷകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരം മുറിച്ചുമാറ്റുന്നത് വരെ ദേശീയപാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."