വെളിച്ചെണ്ണ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങി
വടകര: വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ രണ്ടാമത്തെ പ്രൊജക്ട്ായ വെളിച്ചെണ്ണ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങി. മണിയൂര്‍ പഞ്ചായത്തിലെ മുതുവനയിലാണ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായത്. കമ്പനി വില കൊടുത്തു വാങ്ങിയ 77 സെന്റ് സ്ഥലത്താണ് പ്ലാന്റ് നിര്‍മിച്ചിരിക്കുതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് എക്‌സ്‌പെല്ലര്‍, രണ്ട് ഫില്‍ട്ടര്‍ പ്രസ്, നാലായിരം ലിറ്റര്‍ വീതം ഉള്‍കൊള്ളുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ ടാങ്ക്, പൗച്ച് ഫില്ലിങ് മെഷീന്‍, ബോട്ട്‌ലിങ് മെഷീന്‍ എന്നിവ പ്ലാന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. പത്ത് ടണ്‍ കൊപ്ര രണ്ട് ഷിഫ്റ്റുകളിലായി സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. ഫില്‍റ്റര്‍ പ്രസില്‍ ഡബിള്‍ ഫില്‍റ്റര്‍ ചെയ്തതിന് ശേഷം മൈക്രോ ഫില്‍റ്ററും കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയാണ് വിപണിയിലിറക്കുക.
കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ രണ്ടോ മൂന്നോ രൂപ അധികം നല്‍കി തെങ്ങ് ഫെഡറേഷന്‍ മുഖാന്തരമാണ് നാളീകേരം ശേഖരിക്കുക. പ്ലാന്റിന് ആകെ രണ്ടര കോടി രൂപക്ക് മുകളില്‍ ചെലവ് വരും. കര്‍ഷകരില്‍ നിന്ന് സമാഹരിച്ച തുകക്ക് പുറമെ കെ.എഫ്.സിയില്‍ നിന്നുള്ള ലോണും പ്ലാന്റ് നിര്‍മാത്തിന് ഉപയോഗപ്പെടുത്തിയതായും കമ്പനി അധികൃതര്‍ അറിയിച്ചു.
ചെമ്മരത്തൂരില്‍ ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച നീര പ്ലാന്റിന്റെ പ്രവര്‍ത്തനം സുഗമമായി നടന്നു വരുന്നതായി കമ്പനി ഭാരവാഹികള്‍ പറഞ്ഞു. ദിവസവും അഞ്ഞൂറ് ലിറ്റര്‍ നീര സംസ്‌കരിക്കുന്നുണ്ട്. മുപ്പതോളം നീര ടെക്‌നീഷ്യന്മാര്‍ നീര ചെത്തുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നു. ഇതില്‍ പത്തു പേര്‍ ബീഹാറില്‍ നിന്നുള്ളവരാണ്.
കമ്പനിയില്‍ ഇപ്പോള്‍ പതിനൊന്ന് ഫെഡറേഷനുകളിലായി 143 ഉല്‍പാദക സംഘങ്ങളുണ്ട്. ആറായിരം ഷെയര്‍ ഉടമകളും കമ്പനിക്കുണ്ട്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്ലാന്റ് നിര്‍മാണത്തിന് വടകര കമ്പനി ഉദ്ദേശിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ പ്രൊഫ ഇ ശശീന്ദ്രന്‍, വൈസ് ചെയര്‍മാന്‍മാരായ കെ.പി വിപിന്‍കുമാര്‍, സദാനന്ദന്‍, സെക്രട്ടറി കെ കരുണാകരന്‍, വിജയരാഘവന്‍ നമ്പ്യാര്‍, എം.എം കുമാരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."