എന്നാണ് അക്കൗണ്ടില്‍ 15 ലക്ഷം കിട്ടുക; പ്രധാനമന്ത്രി ഉത്തരം പറയേണ്ട എട്ടു ചോദ്യങ്ങളുമായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ പ്രധാനമന്ത്രി ഉത്തരം പറയേണ്ട എട്ടു ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. 1460 ദിവസം ഭരണം നടത്തിയിട്ടും രാജ്യത്തിന് ഗുണകരമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു ഭരണകൂടം ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നു.
ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയോട് ചോദിക്കുന്ന എട്ടുചോദ്യങ്ങള്‍:
1. വിദേശ ബാങ്കുകളില്‍ കിടക്കുന്ന കള്ളപ്പണം തിരിച്ചു കൊണ്ടു വരുന്ന പദ്ധതി എന്തായി? എന്നാണ് സാധാരണക്കാരന് തങ്ങളുടെ അകൗണ്ടില്‍ 15 ലക്ഷം രൂപ കിട്ടുക?
2. ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍/ ഡീസല്‍ / പാചക വാതകങ്ങളുടെ വില വര്‍ധന പിന്‍വലിച്ചു, അങ്ങയുടെ വാഗ്ദാന പ്രകാരമുള്ള 40 രൂപക്കുള്ള പെട്രോള്‍ എന്ന് മുതലാണ് ലഭിക്കുക?
3. നോട്ടു നിരോധനം കൊണ്ട് എന്ത് നേട്ടമാണ് രാജ്യത്തിനുണ്ടായത്? എത്ര കള്ളപ്പണക്കാരെയാണ് ഇതുവഴി തുറങ്കിലടച്ചത്? അന്‍പത് ദിവസത്തിനകം എല്ലാം നേരെയാകുമെന്ന് പറഞ്ഞിട്ട് മാസങ്ങളായിട്ടും ജനങ്ങള്‍ നെട്ടോട്ടം ഓടുകയാണ്.
4. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം എത്ര കമ്പനികള്‍ ഇന്ത്യയില്‍ തുടങ്ങി? എത്ര രൂപയുടെ നിക്ഷേപമാണ് ഇത് വഴി രാജ്യത്തെത്തിയത് ? എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇതുവഴി തൊഴില്‍ ലഭിച്ചത്?
5. താങ്കള്‍ അധികാരത്തിലേറുമ്പോളും, നാലു വര്‍ഷത്തിനിപ്പുറവും ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് എങ്ങിനെയാണ്?
6. 530 കോടി രൂപ പൊതു ഖജനാവില്‍നിന്ന് ചിലവഴിച്ചു പരസ്യം നല്‍കി പ്രഖ്യാപിച്ച സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതി പ്രകാരം എത്ര നഗരങ്ങള്‍ വൃത്തിയായി? (ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ രണ്ടാമത്തെ നഗരം അങ്ങയുടെ മണ്ഡലമായ വാരാണസി ആയത് ഈ കാലയളവില്‍ ആയിരുന്നു)
7. കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ എങ്ങനെയാണ് കോര്‍പറേറ്റുകള്‍ക്ക് ലഭിച്ചത് ?
8.അഴിമതിക്കെതിരെ അങ്ങ് പ്രഖ്യാപിച്ച ലോക്പാലിന്റെ കാര്യം എന്തായി ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."