തപാല്‍ സമരം: സമര സഹായ കമ്മിറ്റി രൂപീകരിച്ചു
കണ്ണൂര്‍: നാലു ദിവസം പിന്നിട്ട ത പാല് ജിവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കില്‍ സമര സഹായ കമ്മിറ്റി രൂപീകരിച്ചു. രണ്ടര ലക്ഷം ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ ശമ്പള കമ്മിഷന് റിപ്പോര്‍ട്ട് ഒന്നര വര്‍ഷമായി നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്‍.എഫ്.പി.ഇ- എഫ്.എന്‍.പി.ഒ നേതൃത്വത്തില്‍ ജീവനക്കാര്‍ അനിശ്വിതകാല പണിമുടക്ക് തുടങ്ങിയത്. യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയമാന് കെ.വി സുധീര്‍ കുമാര്‍, കെ. സുരേന്ദ്രന്, കെ. മനോഹരന്, പ്രൊഫ. എ.ഡി മുസ്തഫ, കെ. അശോകന്, എം. ഗംഗാധരന്, ബേബി ആന്റണി, എം.വി ശശീധരന് സംസാരിച്ചു. 28ന് വൈകുന്നേരം അഞ്ചിന് സമരസഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രകടനവും പൊതുയോഗവും നടക്കും.
ഭാരവാഹികള്‍: കെ. സുരേന്ദ്രന്(ചെയര്മാന്), കെ.പി സഹദേവന്(ജനറല്‍ കണ്‍വീനര്‍), കെ.വി സുധീര്‍ കുമാര്‍(വര്‍ക്കിങ് ചെയര്മാന്), എ.പി സുജി കുമാര്‍(കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."