HOME
DETAILS

കേന്ദ്ര മെഡിക്കല്‍ കോളജ് ഉടന്‍ ആരംഭിക്കണമെന്ന് സര്‍വകക്ഷി യോഗം

  
backup
May 26 2018 | 07:05 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d

 

പെരിയ: കാസര്‍കോടിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി കാസര്‍കോട് രാഷ്ട്രീയം മറന്ന പോരാട്ടത്തിനിറങ്ങുന്നു. കേന്ദ്ര മെഡിക്കല്‍ കോളജ് ഉടന്‍ ആരംഭിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. പി. കരുണാകരന്‍ എം.പി പെരിയയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികളും വിവിധ കക്ഷിനേതാക്കളും കൈകോര്‍ത്തു.
ഏപ്രില്‍ 20ന് പെരിയയിലെ കേന്ദ്ര സര്‍വകലാശാല ആസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവാണ് കേന്ദ്ര മെഡിക്കല്‍ കോളജ് ഉടന്‍ ആരംഭിക്കണമെന്ന ആവശ്യത്തിനു പുതുശക്തി പകര്‍ന്നത്. ഇതിനു പിന്നാലെ വിവിധ സംഘടനകളും നേതാക്കളും സജീവമായി. മെഡിക്കല്‍ കോളജ് നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സര്‍വകക്ഷി സംഘം ഡല്‍ഹിയിലേക്ക് പോകും. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി എന്നിവരെ കണ്ട് നിവേദനം നല്‍കും.
സര്‍വകക്ഷി യോഗത്തില്‍ പി. കരുണാകരന്‍ എം.പി അധ്യക്ഷനായി. മന്ത്രി ഇ. ചന്ദ്രശേഖരന്‍ രക്ഷാധികാരിയും പി. കരുണാകരന്‍ എം.പി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി കുഞ്ഞിരാമന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന്‍നായര്‍, കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി എം. അനന്തന്‍ നമ്പ്യാര്‍, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് ബി. കുഞ്ഞിരാമന്‍ നായര്‍, ഐ.എന്‍.എല്‍ നേതാവ് അബ്ദുല്ല ബില്‍ടെക്, എന്‍.സി.പി ജില്ലാ സെക്രട്ടറി ജോസഫ് വടകര, കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് പെരിയ രാമചന്ദ്രന്‍, ആര്‍.എസ്.പി (എല്‍) നേതാവ് വി.കെ രമേശന്‍, കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ തണ്ണോട്ട്, കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. വി. ഗോപിനാഥന്‍, ശാരദ എസ്. നായര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago