കര്‍ഷകരില്‍ ഭീതിയുയര്‍ത്തി ബാങ്കുകളുടെ ജപ്തി നടപടി
കല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലയില്‍ വായ്പാ കുടിശികയുടെ പേരില്‍ ജപ്തി നടപടികള്‍ ബാങ്കുകള്‍ സജീവമാക്കിയതോടെ കര്‍ഷകര്‍ ഭീതിയില്‍.
സര്‍ഫാസി ആക്ട് ഉപയോഗിച്ച് കോടതി മുഖേന ഭൂമികള്‍ പിടിച്ചെടുക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ മാത്രം 1000ത്തോളം കര്‍ഷകരാണ് ജപ്തി ഭീഷണിയില്‍ കഴിയുന്നത്. വായ്പാ കുടിശിക ഉള്ള കര്‍ഷകരുടെ ഭൂനികുതി വില്ലേജില്‍ സ്വീകരിക്കാത്തും കര്‍ഷകരെ വലക്കുകയാണ്. വരള്‍ച്ചയും കൃഷിനാശവും വിലയിടിവ് മൂലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായതാണ് വായ്പ തിരിച്ചടവ് മുടങ്ങാന്‍ കാരണം. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹാവശ്യങ്ങള്‍ക്കും മറ്റുമാണ് കൂടുതല്‍ കര്‍ഷകരും ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. എന്നാല്‍ തുടര്‍ച്ചയായുണ്ടായ വരള്‍ച്ച മൂലം കാര്‍ഷിക വിളകള്‍ പൂര്‍ണമായും കരിഞ്ഞുണങ്ങിയതോടെയാണ് കര്‍ഷകര്‍ കടുത്ത പ്രകതിസന്ധിയിലായത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലയെന്ന നിലപാടാണ് ബാങ്കുകള്‍ക്ക്. വായ്പാ കുടിശികക്ക് ഒരു വര്‍ഷത്തെ സാവകാശം കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കാന്‍ പോലും ബാങ്കുകള്‍ തയാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."