ഖനന നിയമത്തിലെ ഇളവ് മുതലെടുത്ത് ജില്ലയില്‍ വ്യാപക മണ്ണെടുപ്പ്
പടിഞ്ഞാറത്തറ: ഖനന നിയമത്തില്‍ ജിയോളജി വകുപ്പ് വരുത്തിയ ഇളവിനെത്തുടര്‍ന്ന് ജില്ലയില്‍ കുന്നിടിച്ച് മണ്ണെടുപ്പും ഭൂമി നികത്തലും വ്യാപകമായി.
നേരത്ത മണ്ണെടുപ്പ് നടത്തുമ്പോള്‍ നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കുന്ന ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നിശ്ചിത സ്ഥലത്ത് മാത്രമേ മണ്ണ് നിക്ഷേപിക്കാവൂ എന്ന നിബന്ധനയോടെയായിരുന്നു ജിയോളജി വകുപ്പ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2017 ഡിസംബറില്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറേറ്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ മണ്ണ് നിക്ഷേപിക്കുന്നത് സംബന്ധിച്ച നിബന്ധന ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം 2008 ലെ തണ്ണീര്‍ത്തട നിയമപ്രകാരമുള്ള നെല്‍വയല്‍ ഭൂമിയില്‍പെടാത്ത എവിടെയും മണ്ണ് നിക്ഷേപിക്കാമെന്ന വ്യവസ്ഥയിലാണ് ഇപ്പോള്‍ മണ്ണെടുപ്പിന് അനുമതി നല്‍കുന്നത്.
ഇത്തരത്തില്‍ അനുമതി നല്‍കുന്നത് അറിഞ്ഞതോടെ മണ്ണെടുപ്പിനുള്ള അനുമതി തേടിവരുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കുന്നുകളും മലകളും ഇടിച്ചു നിരത്തുന്നതിന് റോയല്‍റ്റി അടച്ചാല്‍ യോതൊരു തടസവുമില്ലെന്നതാണ് നിലവിലെ അവസ്ഥ. ഇതോടെ വന്‍തോതില്‍ താഴ്ന്ന പ്രദേശങ്ങള്‍ മണ്ണ് ഇട്ട് നികത്തി ഉയര്‍ത്തിയും ഉയര്‍ന്ന പ്രദേശങ്ങള്‍ ഇടിച്ചു നീക്കിയും ഭൂമിയുടെ രൂപം തന്നെ മാറ്റിയെടുക്കുകയാണ്. ഏത് സമയത്തും മണ്ണ് ലഭ്യമാണെന്നതിനാല്‍ തണ്ണീര്‍ത്തടങ്ങളില്‍പ്പെട്ട ഭൂമിയും ചെറിയ തോതില്‍ മണ്ണിട്ട് ഘട്ടം ഘട്ടമായി നികത്തുകയാണ്. പലപ്പോഴായി മണ്ണിടുന്നതിനാല്‍ അധികൃതര്‍ക്ക് പരിശോധനയില്‍ കണ്ടെത്താനും കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."