HOME
DETAILS

സൈക്കിളില്‍ ഇന്ത്യയാകെ

  
backup
March 26 2017 | 00:03 AM

12522633-4

 

'ഹസ്രത്ത് നിസാമുദ്ദീന്‍' വണ്ടി സ്റ്റേഷനില്‍ വന്നുനിന്നപ്പോള്‍ കുട്ടികളില്‍ ആരോ വായിച്ചു.
ദില്ലിയിലെ ആ പ്രധാനപ്പെട്ട സ്റ്റേഷനില്‍ അവര്‍ ധൃതിയൊട്ടും കൂടാതെ ഇറങ്ങി.
സ്റ്റേഷനില്‍ അവരെ സ്വീകരിക്കാന്‍ 10-12 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒരു ചെറു ട്രാവലര്‍ വാനുമായി ആഷ്‌വിന്‍ ഭായി എത്തിയിരുന്നു. രാജ്യ തലസ്ഥാനത്തിന്റെ തിരക്കേറിയ രാജപാതകളിലൂടെ ട്രാവലര്‍ നീങ്ങാന്‍ തുടങ്ങി. കുട്ടികളില്‍ പലരും സീറ്റുകളിലിരിക്കാതെ എഴുന്നേറ്റുനിന്ന് നാലുചുറ്റും നോക്കി ദില്ലിയുടെ ആദ്യ ദൃശ്യങ്ങള്‍ ഹൃദയത്തിലേക്കെടുക്കാന്‍ തുടങ്ങി. ഒരു മണിക്കൂര്‍ നീണ്ട യാത്ര.


മൂന്നുനില കെട്ടിടത്തിനു മുന്നില്‍ ആഷ്‌വിന്‍ വാഹനമൊതുക്കി. അവര്‍ പുറത്തിറങ്ങി. അവിടെവച്ചാണ് മാഷ് പറഞ്ഞ സര്‍പ്രൈസ് അവരുടെ മുന്‍പിലേക്കെത്തിയത്.
'ഇതു രാകേഷ് കുമാര്‍ സിംഗ്' ജീവന്‍ മാഷ് ആതിഥേയനെ പരിചയപ്പെടുത്തി.
'പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമാണ് രാകേഷ്. സാധാരണക്കാര്‍ക്കൊന്നും അത്ര എളുപ്പത്തില്‍ സാധ്യമല്ലാത്ത ഒരുവലിയ നേട്ടത്തിനുടമകൂടിയാണ് രാകേഷ് കുമാര്‍ സിംഗ്'
കുട്ടികള്‍ അതെന്താവും എന്ന ആകാംക്ഷയില്‍ രാകേഷിനെ നോക്കി. അദ്ദേഹം വിനയത്തോടെ ചിരിക്കുക മാത്രം ചെയ്തു.
'ശരി അതേപ്പറ്റി ഇന്നു വൈകിട്ട് നമുക്ക് സംസാരിക്കാം' ജീവന്‍ മാഷ് പതിവുപോലെ സസ്‌പെന്‍സ് സൂക്ഷിച്ചു.
വൈകുന്നേരം. മഞ്ഞുകാലത്തിന്റെ വരവറിയിച്ച് നേരിയ തണുപ്പ് അന്തരീക്ഷത്തില്‍. ഇരുട്ടായിരിക്കുന്നു.
വിശ്രമവും കുളിയും കഴിഞ്ഞ് കുട്ടികള്‍ തയാറായി വന്നു. എല്ലാവരെയും രാകേഷ് ആ കെട്ടിട സമുച്ചയത്തിന്റെ മുകള്‍ നിലയിലെ ടെറസിലേക്കാണു നയിച്ചത്. അവിടെ നിലത്ത് എല്ലാവരും മുഖാമുഖം ഇരുന്നു.
'ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ എല്ലാ പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് വന്നിരിക്കുകയാണ് രാകേഷ് കുമാര്‍ സിംഗ്' ജീവന്‍ മാഷ് പറഞ്ഞു. 'ആ യാത്രയ്ക്കിടെ വയനാട്ടില്‍ വച്ചാണ് യാദൃശ്ചികമായി ഞാന്‍ രാകേഷിനെ പരിചയപ്പെടുന്നത്. നിങ്ങള്‍ കരുതുംപോലെ ട്രെയിനിലോ കാറിലോ ഒന്നുമായിരുന്നില്ല രാകേഷിന്റെ സഞ്ചാരം. സൈക്കിളിലായിരുന്നു ഭാരതപര്യടനം'.
കുട്ടികളില്‍ നിന്നും പ്രകടമായ ആശ്ചര്യ ശബ്ദങ്ങളുണ്ടായി. 'സൈക്കിളിലോ ?! ഭയങ്കരം' അക്ഷര പറഞ്ഞു.
'അതെ, സൈക്കിളില്‍. ഒന്നും രണ്ടുമല്ല... വര്‍ഷങ്ങളെടുത്തു പൂര്‍ത്തീകരിച്ച വലിയൊരു ദൗത്യം'. കുട്ടികളില്‍ നിന്നു വീണ്ടും ആശ്ചര്യശബ്ദങ്ങളുണ്ടായി.


'.....കൊല്ലം!' മാഷ് എടുത്തുപറഞ്ഞു.
'അത്രയും വര്‍ഷം തുടര്‍ച്ചയായി സൈക്കിളോടിക്കുക എന്നത് ഓര്‍ത്തുനോക്കാന്‍ പോലും ആവുന്നില്ല അല്ലേ!. ഒരു രസത്തിനുവേണ്ടിയല്ല രാകേഷ് ഈ കഠിനമായ ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. സുവ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതേപ്പറ്റിയൊക്കെ ഞാന്‍ പറയുന്നതിലും നന്നാവുക രാകേഷ് കുമാര്‍ പറയുന്നതാവും. 'സൊ രാകേഷ് പ്ലീസ് കം ആന്‍ഡ് ഷെയര്‍ യുവര്‍ റിച്ച് ആന്‍ഡ് വാസ്റ്റ് എക്‌സ്പീരിയന്‍സ് വിത്ത് അസ്' ജീവന്‍ മാഷ് രാകേഷിനെ ക്ഷണിച്ചു.
കുട്ടികള്‍ അത്ഭുതാരവങ്ങളോടെ കരഘോഷം മുഴക്കി. രാകേഷ് പക്ഷേ മടിച്ചുനിന്നു.
കുട്ടികള്‍ക്ക് ഇംഗ്ലിഷും കുറച്ച് ഹിന്ദിയുമൊക്കെ മനസിലാവുമെങ്കിലും ആശയവിനിമയം വേണ്ടത്ര ഫലവത്തായിക്കൊള്ളണമെന്നില്ല. രാകേഷ് നിര്‍ദേശിച്ചതുപോലെ തന്നെ ആയിക്കൊള്ളട്ടെ.
'ശരി പിള്ളാരെ, രാകേഷിന്റെ സഞ്ചാരത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും മറ്റും ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം. പിന്നീട് നിങ്ങള്‍ക്ക് രാകേഷിനോടു സംശയങ്ങള്‍ ചോദിക്കാം. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേയും കൈയേറ്റങ്ങള്‍ക്കെതിരേയും സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രാകേഷ് യാത്ര ആരംഭിച്ചത്. ആണ്‍-പെണ്‍ വിവേചനങ്ങള്‍ക്കെതിരായുള്ള ഒരു ബോധവല്‍ക്കരണവും യാത്ര ലക്ഷ്യമിട്ടിരുന്നു.
നിങ്ങള്‍ക്കറിയാമോ, അസംഖ്യം സ്ത്രീകള്‍ പ്രതിദിനം ആസിഡ് ആക്രമണങ്ങള്‍ക്കും ഇതര ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്നു. വിവാഹാഭ്യര്‍ഥന നിരസിക്കുന്നതും ശല്യത്തിനെതിരേ പൊലിസില്‍ പരാതിപ്പെടുന്നതുമൊക്കെ അവര്‍ ആക്രമിക്കപ്പെടുന്നതിന് കാരണമാവുന്നു.
ഒരുപാട് സ്ത്രീകള്‍ ആക്രമികളുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെടുന്നു. ഇവിടെ ദില്ലിയില്‍ ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവും നമ്മുടെ നാട്ടിലെ ജിഷയുടെയും സൗമ്യയുടെയുമെല്ലാം ദുരനുഭവങ്ങളുമൊക്കെ നിങ്ങള്‍ കേട്ടുകാണുമല്ലോ.


അത്തരം സംഭവങ്ങള്‍ എല്ലായിടത്തും അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് തുല്യനീതിക്കായി രാകേഷ് സൈക്കിളില്‍ രാജ്യം ചുറ്റി സഞ്ചരിച്ച് ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചത്. 2014 മാര്‍ച്ച് 15ന് രാജ്യത്തിന്റെ തെക്കേ അറ്റമായ തമിഴ്‌നാട്ടിലെ ചെന്നെയില്‍ വച്ച്, ഒരു ആക്രമണത്തില്‍ പരുക്കേറ്റ വിദ്യയുടെ ബന്ധുക്കളാണ് യാത്ര ഉദ്ഘാടനം ചെയ്തത്. പിന്നെ തെക്കുനിന്നു വടക്കോട്ട് നഗരങ്ങളും ഗ്രാമങ്ങളും വിജനദേശങ്ങളും പിന്നിട്ട് യാത്ര.
ചെറുപ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍, പാവകളി, സിനിമാ പ്രദര്‍ശനം, കൊടിശ്ശീല പിടിപ്പിച്ച, ബോര്‍ഡ് വച്ച രാകേഷിന്റെ സൈക്കിള്‍ തന്നെ യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പര്യാപ്തമായിരുന്നു.
വലിയ സ്വീകരണമാണ് രാകേഷിനു യാത്ര കടന്നുപോയിടത്തെല്ലാം ലഭിച്ചത്. ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം ഹൃദയപൂര്‍വം സ്വീകരിച്ചു. പത്രമാധ്യമങ്ങളും വലിയ പിന്തുണ നല്‍കി. ഓരോ സംസ്ഥാനത്തും പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ തന്നെ മതി ഒരു പുസ്തകമാക്കാന്‍. തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലെത്തിയ അവസാനദിവസങ്ങള്‍ അദ്ദേഹം വയനാട്ടിലായിരുന്നു. ആ സമയത്താണ് ഞാന്‍ രാകേഷിനെ പരിചയപ്പെടുന്നത്. അങ്ങനെ വര്‍ഷങ്ങളും മാസങ്ങളും നീണ്ട സഞ്ചാരം.
വലിയ ദേശീയ ശ്രദ്ധ് നേടിയ, സമരം പോലുള്ള ഒരു ഉദ്യമമായിരുന്നു രാകേഷിന്റേത്. എന്തുമാത്രം അനുഭവങ്ങളാവും അദ്ദേഹത്തിനു പറയാനുണ്ടാവുക എന്നു ഞാന്‍ പറയേണ്ടല്ലോ.
പ്രദര്‍ശനത്തിനും പ്രചാരണത്തിനും വേണ്ട പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍, വസ്ത്രങ്ങള്‍, യാത്രയ്ക്കു വേണ്ട സാധനങ്ങള്‍, എന്തിന് കിടക്കാനുള്ള ടെന്റ് പോലും സൈക്കിളിനോടൊപ്പം ചേര്‍ത്തുവച്ചാണ് അദ്ദേഹം ഈ ദൂരമത്രയും യാത്ര ചെയ്തത്.
ഏതെല്ലാം നാടുകള്‍, എന്തെല്ലാം സംഭവഗതികള്‍, കടല്‍പോലെയുള്ള അനുഭവങ്ങള്‍, വീടും നാടും വിട്ടുള്ള ഏകാന്ത സഞ്ചാരത്തിന്റെ അനുഭവങ്ങള്‍. അതെല്ലാം ചേര്‍ത്തുവച്ചുള്ള രചനയിലാണിപ്പോള്‍ രാകേഷ്. നമുക്കത് പുസ്തക രൂപത്തില്‍ തന്നെ വായിക്കാനാവും ഉടന്‍.


ഇനിയൊക്കെ രാകേഷ് പറയും. നിങ്ങള്‍ക്ക് അദ്ദേഹത്തോടു ചോദിക്കാം. ഭാഷ ഒരു പ്രശ്‌നമല്ല. അറിയാവുന്ന ഇംഗ്ലിഷില്‍ ചോദിച്ചോളൂ. മറുപടി തരും.'.
ജീവന്‍ മാഷ് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ കുട്ടികളുടെ നിശ്വാസങ്ങള്‍ ഉയര്‍ന്നു.
'ഓകെ. ലെറ്റ്മീ ആസ്‌ക് ഫസ്റ്റ്' വിവേക് ആദ്യചോദ്യം ഉന്നയിക്കാന്‍ തയാറെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago