ജോലി കിട്ടി, ഇനി ലീവെടുക്കാമെന്ന നിലപാട് മാറ്റണം
കാസര്‍കോട്: ജോലി കിട്ടി, ഇനി ലീവെടുക്കാമെന്ന നിലപാട് സര്‍ക്കാര്‍ ജീവനക്കാര്‍ മാറ്റണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. കാസര്‍കോട് റവന്യൂ ഡിവിഷന് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണപരമായ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ മികച്ച ശ്രമം നടത്തുമ്പോള്‍ ചില ജീവനക്കാര്‍ സര്‍ക്കാരിനെ പറയിപ്പിക്കാനുള്ള ശ്രമത്തിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇത്തരം മനസ്ഥിതി മാറണം. പി.എസ്.സിയെഴുതി ജോലി കിട്ടിക്കഴിഞ്ഞാല്‍ അതിനുമുന്‍പ് അനുഭവിച്ചതൊക്കെ ചില ജീവനക്കാര്‍ മറക്കുകയാണ്.
വലിയ വിഭാഗം ജീവനക്കാര്‍ തങ്ങളിലര്‍പ്പിതമായ ഉത്തരവാദിത്തം കൃത്യമായി ചെയ്യുമ്പോള്‍ മറ്റുചിലര്‍ പുറംതിരിഞ്ഞ് നടക്കുകയാണ്.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഗണിക്കാനും ജീവനക്കാര്‍ തയാറാവണം. സാങ്കേതികത്വം പറഞ്ഞ് ജനങ്ങളെ ദ്രോഹിക്കുന്നത് നിര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."