കായംകുളത്ത് തെരുവുനായ ശല്യം രൂക്ഷം; കടിയേറ്റ് ഒരാള്‍ ആശുപത്രിയില്‍
കായംകുളം: വികലാംഗന് തെരുവുനായയുടെ കടിയേറ്റു. കാപ്പില്‍മേക്ക് വെളുത്തടത്ത് ബാബുരാജ് (38) നാണ് കടിയേറ്റത്. ഇന്നലെ രാവിലെ 10 മണിക്ക് കൃഷ്ണപുരം മാമ്പ്രക്കന്നയില് ജംഗ്ഷനില്‍ ലോട്ടറി ടിക്കറ്റു വില്‍പ്പന നടത്തുന്നതിനിടയിലാണ് തെരുവുനായ ആക്രമിച്ചത്.
കൈക്കും കാലിനും പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചിരിക്കയാണ്.
കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനു തെക്കുഭാഗത്ത് മുനിസിപ്പല്‍ ജംഗ്ഷന് റോഡില്‍ തെരുവ് നായ്ക്കള്‍ രണ്ട് ആടിനെ കടിച്ചുകൊന്നതായി നാട്ടുകാര്‍ പറഞ്ഞു.
തെരുവ് നായ്ക്കള്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഒരു ഭീഷണിയായി മാറിയിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല.
നഗരത്തില്‍ മാലിന്യ കിറ്റുമായി ബൈക്കിലെത്തുന്നവര്‍ നാട്ടുകാരുടെ ശ്രദ്ധയില്ലാത്ത ഭാഗത്ത് റോഡിലേക്ക് വലിച്ചെറിയുന്നത് സ്ഥിരം കാഴ്ചയാണ്.
മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതാണ് തെരുവ് നായ്ക്കള്‍ കൂട്ടംകൂടാന്‍ കാരണം. എന്നാല്‍ മാലിന്യങ്ങല്‍ റോഡിലേക്ക് വലിച്ചെറിയുന്നവര്‍ക്കെതിരെ യാതൊരു നടപടികളും നഗരസഭാ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."