HOME
DETAILS
MAL
ആശുപത്രിയില്‍ ബന്ധുവിനെ കാണാനെത്തിയ കപ്പല്‍ ജീവനക്കാരനെ തെരുവ് നായ ആക്രമിച്ചു
backup
June 30 2016 | 07:06 AM
അമ്പലപ്പുഴ: ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയ കപ്പല്‍ ജീവനക്കാരനായ യുവാവിനെ ആശുപത്രി വളപ്പില്‍ വെച്ച് തെരുവുനായ കടിച്ചു.
കപ്പല്‍ ജീവനക്കാരനായ ആലപ്പുഴ കാളാത്ത് വാര്‍ഡില്‍ തോപ്പുവെളി വീട്ടീല് മനു (23)നെയാണ് തെരുവുനായ കടിച്ചത്. ഇന്നലെ ഉച്ചയോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ വെച്ചായിരുന്നു സംഭവം.
ആശുപത്രി വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങിയ ഇയാളെ ആശുപത്രി വളപ്പില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന തെരുവുനായ കാലിന്റെ പല ഭാഗങ്ങളിലായി കടിച്ചു മുറിവേല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ നിലവിളി കേട്ട് സമീപത്ത് ഉണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് നായയില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."