പുതിയതെരു വിദേശ മദ്യഷാപ്പ് മാറ്റല്‍: പ്രതിഷേധം ശക്തമാകുന്നു
പുതിയതെരു: പുതിയതെരു ഹൈവേ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യഷാപ്പ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടിക്കെതിരേ ആക്ഷന്‍ കമ്മിറ്റി എട്ടു ദിവസമായി നടത്തിവരുന്ന രാപ്പകല്‍ സമരത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിജ്ഞ ചെയ്തു കൊണ്ട് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ നടന്നു. സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.കെ സുരേഷ് വര്‍മ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്‌ലിംലീഗ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ അന്‍സാരി തില്ലങ്കേരി, ബി.ജെ.പി സംസ്ഥാന സമിതി സെല്‍ കോര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത്, കണ്ണൂര്‍ കോര്‍പറേഷന്‍ അംഗം ടി.ഒ മോഹനന്‍, ജനതാദള്‍ സംസ്ഥാന സമിതി അംഗം കെ.പി പ്രശാന്ത് ,ബി.ജെ .പി .ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ.എ.വി കേശവന്‍, സി.പി.ഐ ചിറക്കല്‍ ലോക്കല്‍ സെക്രട്ടറി ടി നാരായണന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍, ചിറക്കല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുരേന്ദ്രന്‍, ചിറക്കല്‍ പഞ്ചായത്ത് അംഗങ്ങളായ കെ രമേശന്‍, രൂപ ഗോപാലന്‍, വളപട്ടണം ഗ്രാമപഞ്ചായത്ത് അംഗം എ.ടി സമീറ, നവീന്‍ ചന്ദ്രന്‍, സൂര്യ സന്തോഷ് സംസാരിച്ചു. തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."