HOME
DETAILS
MAL
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വായ്പ
backup
June 30 2016 | 08:06 AM
കോട്ടയം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ കോട്ടയം ഓഫീസില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ വിവിധ വായ്പകള്‍ വിതരണം ചെയ്യുന്നു. ന്യൂനപക്ഷ സമുദായങ്ങളായ കൃസ്ത്യന്‍, മുസ്ളീം സമുദായത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്ന ഈഴവ, വിശ്വകര്‍മ്മ, ധീവര തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും വായ്പ ലഭിക്കും. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ടാക്സി, ഓട്ടോറിക്ഷ, കാലിവളര്‍ത്തല്‍ തുടങ്ങിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വായ്പ നല്‍കുന്നത്. അപേക്ഷ കോട്ടയം ഈരയില്കടവിലുളള കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ നിന്നും രാവിലെ 10 മണി മുതല്‍ മൂന്നു മണിവരെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."