മൂന്നാംകല്ല് ഫെറി റോഡ് തദ്ദേശ വകുപ്പിന് കൈമാറിയാലുടന്‍ അറ്റകുറ്റപ്പണി ആരംഭിക്കും
ചാവക്കാട്: ഒരുമനയൂര്‍ മൂന്നാംകല്ല് മുതല്‍ ചേറ്റുവപുഴ വരെയുള്ള ഫെറി റോഡ് തദ്ദേശ സ്വയംഭരണ വകുപ്പിനു കൈമാറാനുള്ള നടപടി ആവശ്യപ്പെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എനന്‍ജിനീയര്‍ പൊതുമരാമത്ത് (എന്‍.എച്ച്) എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കി.
ടാറിങ് അടര്‍ന്ന് തകര്‍ച്ച നേരിടുന്ന ഫെറി റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി ദേശീയപാതാ ചീഫ് എന്‍ജിനീയര്‍ക്ക് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ അബൂബക്കര്‍ ഹാജി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഈ റോഡ് ടാറിങ് അടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണെന്നും പ്രായംകൂടിയവരും കുട്ടികളും ഇതുമൂലം ഏറെ കഷ്ടപ്പെട്ടാണ് സഞ്ചരിക്കുന്നതെന്നും കാട്ടി കഴിഞ്ഞ വര്‍ഷമാണ് എം.എ അബൂബക്കര്‍ ഹാജി ദേശീയപാതാ അധികൃതര്‍ക്ക് നിവേദനം നല്‍കിയത്.
മഴക്കാലമായാല്‍ റോഡില്‍ വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമില്ലാത്തതാണ് റോഡ് തകര്‍ച്ചക്ക് ആക്കംകൂട്ടുന്നതെന്നും പാതയോരത്ത് വെള്ളം ഒഴുകിപ്പോകുന്നതിന് കാന നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഫെറി റോഡിന്റെ തകര്‍ച്ച സംബന്ധിച്ച് അടിയന്തര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് 2016 നവംബറില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ എം.എ അബൂബക്കര്‍ ഹാജി പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഫെറി റോഡ് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയാലുടന്‍ റോഡിന്റെയും കാനയുടെയും പണി തുടങ്ങാനുള്ള നടപടികള്‍ വേഗത്തിലാവുമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ അബൂബക്കര്‍ ഹാജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."