മിന്നലേറ്റ് നൂറിലേറെ പരുന്തുകള്‍ അവശനിലയില്‍
തളിപ്പറമ്പ്: മിന്നലേറ്റ് തളിപ്പറമ്പില്‍ നൂറിലേറെ പരുന്തുകള്‍ അവശനിലയില്‍. വെള്ളിയാഴ്ച രാത്രി കനത്ത മഴയോടപ്പം ഉണ്ടായ മിന്നലിലാണ് തളിപ്പറമ്പ് ബി.എസ്.എന്‍.എല്‍ ടവറിലും പരിസരങ്ങളിലുമായി ചേക്കേറിയ പരുന്തുകള്‍ ഷോക്കേറ്റ് അവശനിലയിലായത്. മിന്നലേറ്റ് കുറച്ചെണ്ണം ചത്തിരുന്നു.
ജീവനോടെയുളളവ ബി.എസ്.എന്‍.എല്‍ ഓഫിസ്, പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസ്, മൂത്തേടത്ത് ഹൈസ്‌കൂള്‍ പരിസരങ്ങളിലായി ചിതറിക്കിടക്കുകയാണ്. പരുന്തുകള്‍ നടക്കാനും പറക്കാനുമാവാതെ മണ്ണിലൂടെ ഇഴഞ്ഞ് നീങ്ങുകയാണ്. അടിയന്തിരമായി പരുന്തുകള്‍ക്ക് ആവശ്യമായ പരിചരണം നല്‍കണമെന്ന് നാട്ടുകാര്‍ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരുന്തുകളെ തിന്നാനായി തെരുവുനായകള്‍ ഈ ഭാഗത്ത് തമ്പടിച്ചിട്ടുണ്ട്.
സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുന്നതായതിനാല്‍ പരുന്തുകള്‍ക്ക് ചികില്‍സ നല്‍കാന്‍ വനം വകുപ്പിന് ഉത്തരവാദിത്വമുണ്ടെന്ന് റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം.പി പ്രഭാകരന്‍ പറഞ്ഞു. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചിട്ടും വൈകുന്നേരം വരെയും ആരും സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."