യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് നിര്‍മിച്ചു
വഴിക്കടവ്: മുണ്ട പാലക്കുഴി കോളനിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് നിര്‍മിച്ചു. മുണ്ടയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം അടുത്താണെങ്കിലും ആശുപത്രിയിലെത്തന്നെമെങ്കില്‍ കോളനിവാസികള്‍ക്ക് സ്വകാര്യ ഉടമയുടെ സ്ഥലത്തിലൂടെ വേണം വരാന്‍. അല്ലെങ്കില്‍ നാലു കിലോമീറ്റര്‍ ദൂരം ചുറ്റി സഞ്ചിരിക്കുകയോ മാര്‍ഗമുണ്ടായിരുന്നുള്ളൂ. 20 ഓളം എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്ന പാലക്കുഴി കോളനി നിവാസികള്‍ക്ക് മുണ്ട ടൗണിലെത്താനും ആശുപത്രിയിലെത്തുന്നതിനായി ഇവര്‍ കാലങ്ങളായി സ്വകാര്യ റോഡിനെയാണ് ആശ്രയിക്കുന്നത്. വൈകുന്നേരത്തോടെ എസ്‌റ്റേറ്റ് റോഡ് അടക്കും. രാത്രിയില്‍ അത്യാഹിതം ഉണ്ടായാല്‍ കോളനിയിലേക്ക് വാഹനം എത്തണമെങ്കില്‍ നാലു കിലോമീറ്ററിലധികം ചുറ്റണം. തുടര്‍ന്നാണ് പാലക്കുഴി കോളനി മുതല്‍ മുണ്ട പി.എച്ച്.സി റോഡ് വരെയുള്ള ഒന്നേമുക്കാല്‍ കിലോമീറ്റര്‍ ഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മിച്ചത്. കോളനി മൂപ്പന്റെ നേതൃത്വത്തില്‍ സ്ത്രീകളടങ്ങുന്ന കോളനി നിവാസികളും റോഡ് നിര്‍മാണത്തില്‍ പങ്കാളികളാ യി.
റോഡിന് രാജീവ് ഗാസി റോഡ് എന്ന പേര് കോളനി മൂപ്പന്‍ തന്നെ നിര്‍ദേശിച്ചു. റോഡ് നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം മണ്ഡലം കോണ്‍സ് പ്രസിഡന്റ് പി.വി മാത്യു നിര്‍വഹിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജൂഡി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബൈജു പാലാട്, വാര്‍ഡ് മെമ്പര്‍ മാനു കോന്നാടന്‍, മൂത്തേടം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. ഉസ്മാന്‍, ഷാജി എടക്കര, അബ്ദുല്‍ സലാം ചോരുപെട്ടി, തമ്പി, അജ്മല്‍ കാട്ടു, ജാഫര്‍ എരഞ്ഞിക്കല്‍, സുബൈര്‍ പുത്തന്‍ കണ്ടി, ഷറഫുദ്ദീന്‍, ഷെരീഫ് കോന്നാടന്‍, എന്നിവര്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."