ഹജ്ജ്; ആദ്യ ഇന്ത്യന്‍ വിമാനം ഓഗസ്റ്റ് നാലിന്
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനുള്ള ഹാജിമാരെ വഹിച്ച് ആദ്യ ഇന്ത്യന്‍ വിമാനം ഓഗസ്റ്റ് നാലിന് പുറപ്പെടും. ആദ്യ സംഘം മദീനയിലാണ് എത്തിച്ചേരുക. കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം 22 ന പുറപ്പെടും. ഇത് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തലാണെത്തുക.
ഇന്ത്യയുടെ എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളും സഊദി അറേബ്യയില്‍ നിന്നുള്ള സഊദി എയര്‍ലൈന്‍സ്, നാസ് എയര്‍ എന്നീ വിമാനങ്ങളുമാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കായി സര്‍വ്വീസ് നടത്തുക. ഈ വര്‍ഷം പുതുതായി ഹജ്ജ് സര്‍വ്വീസിലേക്ക് എത്തുന്ന സ്പൈസ് ജെറ്റ് ഇന്‍ഡോര്‍, ഗയ എന്നിവിടങ്ങളില്‍ നിന്നാണ് ഹാജിമാരെ പുണ്യ ഭൂമിയില്‍ എത്തിക്കുക.
ഡല്‍ഹി ഉള്‍പ്പെടെ എഴ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാനങ്ങളാണ് ആദ്യദിനം മദീനയിലെത്തുക. ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനത്താവളം ഓഗസ്റ്റ് പതിനൊന്നിനാണ്.
സഊദി എയര്‍ലൈന്‍സാണ് കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്ക് ഹാജിമാരെ കൊണ്ടുവരികയെന്നാണ് റിപ്പോര്‍ട്ട്. വിമാന കമ്പനികള്‍ സര്‍വീസുകളുടെ ഷെഡ്യൂളുകളും മറ്റും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവക്ക് സമര്‍പ്പിച്ചിട്ടുണ്ട്.സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ പൂര്‍ണ്ണമായ ഷെഡ്യൂള്‍ പുറത്തുവിടും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് 136,020 ഹാജിമാരാണ് വിശുദ്ധ മണ്ണിലേക്ക് വരുന്നത്. 100,020 പേര് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന സര്‍ക്കാര്‍ ക്വാട്ടയിലും ബാക്കിയുള്ള 36,000 ഹാജിമാര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേനയുമാണ് ഹജ്ജിനെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."