മതഗ്രന്ഥങ്ങള്‍ മനുഷ്യര്‍ക്ക് മനസിലാകുന്ന ഭാഷയിലാകണമെന്ന്
കരുനാഗപ്പള്ളി: മതഗ്രന്ഥങ്ങള്‍ മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാകണമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ചെയര്മാന് റ്റി.എം സക്കീര്‍ അഭിപ്രായപ്പെട്ടു. മനുഷ്യന് നന്മയിലേക്ക് മടങ്ങണമെന്നും മതഗ്രന്ഥങ്ങളുടെ പ്രസക്തി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് മനുഷ്യന് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജമാലുദ്ദീന്‍കുഞ്ഞ് രചിച്ച ഖുര്‍ആന്‍ പദ്യാവിഷ്ക്കരണ പരിഭാഷയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സമ്മേളനം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ കെ.എസ് പിള്ള ഉദ്ഘാടനം ചെയ്തു.
പരിഭാഷയുടെ ആദ്യ പതിപ്പ് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി ഏറ്റുവാങ്ങി. ജമാഅത്ത് ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് ഗ്രന്ഥപരിചയം നടത്തി. കോഞ്ചേരില്‍ ഷംസുദ്ദീന്, മണപ്പള്ളി ഉണ്ണികൃഷ്ണന്, പുള്ളിയില്‍ സലാം, പൂയപ്പള്ളില്‍ ഇസ്ഹാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."