അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മൃതദേഹം സംസ്‌കരിച്ചത് വീടിന്റെ ചുവരിന് സമീപം
കിളിമാനൂര്‍ : വാഹനാപകടത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വേറെ സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ ചുവരിന് സമീപം മൃതദേഹം സംസ്‌കരിച്ചു.വഞ്ചിയൂര്‍ കടവിള, ഇരമം കുഞ്ചുവിളവീട്ടില്‍ സുവര്‍ണദാസ്,ബിന്ദു ദമ്പതികളുടെ മകന്‍ വിഷ്ണു(24)ആണ് മരിച്ചത്. 2015 നവംബര്‍ 5ന് രാത്രി 11 കഴിഞ്ഞ് ആറ്റിങ്ങല്‍ അയിലത്തുവെച്ചായിരുന്നു അപകടം.വിഷ്ണുവും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ മതിലില്‍ ഇടിച്ചായിരുന്നു അപകടം.സുഹൃത്ത് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അപകടത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ വിഷ്ണു മെഡിക്കല്‍ കോളജിലും പിന്നീട് ശ്രീചിത്രയിലും ചികിത്സയിലായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. വിശാഖ് ഏകസഹോദരനാണ്.ഇവര്‍ക്ക് ആകെയുള്ളത് രണ്ടരസെന്റ് പുരയിടവും മണ്‍ഭിത്തിയുള്ള വീടുമാണ്.സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ ചുവരിന് സമീപത്താണ് വിഷ്ണുവിന്റെ മൃതദേഹം സംസ്‌കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."