HOME
DETAILS

കടം പെരുകുന്നു; നികുതി വര്‍ധിപ്പിക്കാന്‍ ധനവകുപ്പ്

  
backup
June 30 2016 | 08:06 AM

%e0%b4%95%e0%b4%9f%e0%b4%82-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d


തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വരുമാനം കുത്തനെ ഇടിയുന്നതായി ധനവകുപ്പിന്റെ റിപ്പോര്‍ട്ട്.
2006-11 കാലത്ത് വാറ്റ് നികുതി വരുമാനം 17.41 ശതമാനം ആയിരുന്നെങ്കില്‍ 2011-16 കാലത്ത് 12.5ശതമാനമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ നികുതി വര്‍ധിപ്പിക്കാനാണ് ധനവകുപ്പിന്റെ തീരുമാനം. ഇതോടെ മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റില്‍ വിവിധ ഇനങ്ങളിലെ നികുതി വര്‍ധിപ്പിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് കുതിച്ചുയരുന്ന പൊതുകടം നിയന്ത്രിക്കാന്‍ നികുതി വര്‍ധന അനിവാര്യമാണെന്നാണ് ധനവകുപ്പിന്റെ നിലപാട്.
കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന വായ്പാ പരിധിക്ക് അനുസൃതമായി മാത്രമേ കടമെടുക്കാന്‍ കഴിയൂ എന്നിരിക്കേ നികുതി വരുമാനം വര്‍ധിപ്പിക്കുക മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പോംവഴിയെന്നു മന്ത്രിയും വ്യക്തമാക്കുന്നു. വായ്പയെടുക്കുന്ന പണം മുഴുവന്‍ റവന്യൂ ചെലവുകള്‍ക്ക് വിനിയോഗിക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനം. അക്കൗണ്ടന്റ് ജനറലിന്റെ കണക്കനുസരിച്ച് ഈവര്‍ഷം മാര്‍ച്ച് 31വരെയുള്ള സംസ്ഥാനത്തിന്റെ കടബാധ്യത 1,55,389.33കോടി. ഇതില്‍ 1,02,496.26കോടി രൂപ ആഭ്യന്തരകട ഇനത്തിലും 7234.71കോടി കേന്ദ്ര വായ്പാ ഇനത്തിലും 45,658,36കോടി സ്‌മോള്‍ സേവിംഗ്‌സ്, പ്രൊവിഡന്റ് ഫണ്ട് ഇനത്തിലുമാണ് കടമായിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ 97.51ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനേ ഇടിയുന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വരുമാനത്തിലുണ്ടായ ഇടിവിനേക്കാള്‍ വലിയ തോതിലാണ് നികുതി വരുമാനം കുറഞ്ഞത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്നുള്ള വരുമാനം വര്‍ധിക്കുകയും സംസ്ഥാനത്ത് വിവിധ ഇനങ്ങളില്‍ വാറ്റ് നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിട്ടും നികുതി തുക പിരിച്ചെടുക്കുന്നതില്‍ വീഴ്ച ഉണ്ടായി എന്നാണ് ധനവകുപ്പിന്റെ റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന അഴിമതിയും സര്‍ക്കാര്‍ സ്‌റ്റേകളുമാണ് നികുതി പിരിവിനെ ബാധിച്ച പ്രധാന ഘടകം. നികുതി മേഖലയില്‍സാങ്കേതിക നവീകരണം നടപ്പിലാക്കാത്തതും വാണിജ്യ നികുതി വകുപ്പിലെ സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തതും നികുതി വരുമാനത്തെ ബാധിച്ചിട്ടുണ്ട്. വാണിജ്യ നികുതി വകുപ്പില്‍ കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ ആദ്യഘട്ടത്തില്‍ ഉപയോഗിച്ച സോഫ്ട്‌വെയര്‍ ഇതുവരെ പരിഷ്‌കരിച്ചിട്ടില്ല. ഇതില്‍ ചെറിയ നവീകരണം നടത്തിയാല്‍തന്നെ ഗണ്യമായ തോതില്‍ നികുതി ചോര്‍ച്ച തടയാന്‍ കഴിയുമെന്നും നേരത്തെ സി.എ.ജി റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു. നികുതി പിരിവില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. രജിസ്‌ട്രേഷന്‍ വകുപ്പില്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ചില ഇളവുകള്‍ വരുമാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
വാറ്റിനു പുറമേ മോട്ടോര്‍ വാഹന നികുതി ഇനത്തിലും ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ 23ശതമാനത്തോളം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഴുശതമാനം വളര്‍ച്ചമാത്രമാണ് കൈവരിക്കാനായത്. അതേസമയം തുടര്‍നാളുകളില്‍ നികുതി പിരിവ് കാര്യക്ഷമമാക്കാനാണ് ധനവകുപ്പിന്റെ തീരുമാനം. വാണിജ്യ നികുതി വകുപ്പിനായി കൂടുതല്‍ ശേഷിയുള്ള സെര്‍വര്‍ സ്ഥാപിക്കുകയും സിസ്റ്റം സ്‌ക്രൂട്ടിനി സാധ്യമാകുന്ന സോഫ്ട്‌വെയര്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാനും ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ ബില്‍ ചോദിച്ചുവാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാനായി ലക്കി ടാക്‌സ് പദ്ധതി നവീകരിക്കാനും നറുക്കെടുപ്പിനായി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബില്‍ അയയ്ക്കാന്‍ മൊബല്‍ ആപ്പ് സജ്ജമാക്കാനും ധനവകുപ്പ് ആലോചിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ ബില്ലിംഗ് ഉള്ള വ്യാപാരികള്‍ അവരുടെ ബില്ലുകള്‍ തത്സമയം തന്നെ വാണിജ്യ നികുതി വകുപ്പിന്റെ സോഫ്ട്‌വെയറില്‍ അപ്‌ലോഡ് ചെയ്യുന്നതിനും നടപടി സ്വീകരിക്കും. കൂടുതല്‍ വ്യാപാരികളെ നികുതി വലയത്തില്‍ കൊണ്ടുവരാനും ആധുനിക സംയോജിത ചെക്‌പോസ്റ്റുകള്‍ സമയബന്ധിതമായി സ്ഥാപിക്കാനുമാണ് ധനവകുപ്പ് ആലോചിക്കുന്നത്. വാഹനങ്ങളുടെ സീറ്റിങ് കപ്പാസിറ്റിയും പര്‍ച്ചേസ് വാല്യുവും കുറച്ചുകാണിക്കുന്നതിലൂടെയുള്ള നികുതി തട്ടിപ്പ് തടയല്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസ്, ധനവകുപ്പ്, ട്രഷറികള്‍ എന്നിവിടങ്ങളിലെ ഡേറ്റാബേസുകളെ സംയോജിപ്പിച്ചുകൊണ്ട് പുതിയ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റവും ട്രഷറി ശ്യംഖലക്കായി കോര്‍ ബാങ്കിംഗ് സിസ്റ്റവും ഇന്റലിജന്റ് ഫോര്‍കാസ്റ്റിംഗ് ഉപാധികള്‍ ഉള്‍പ്പെടുന്ന ലിക്വിഡിറ്റി മാനേജ്‌മെന്റ് സിസ്റ്റം എന്നിവ തയ്യാറാക്കാനും ധനവകുപ്പ് ആലോചിക്കുന്നുണ്ട്.
ഇതോടൊപ്പം സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം തയ്യാറാക്കി പുറപ്പെടുവിക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago