HOME
DETAILS

നെയ്യാര്‍ഡാമിലെ പര്‍വതാരോഹണ പരിശീലനകേന്ദ്രം ഫയലിലുറങ്ങുന്നു

  
backup
March 26 2017 | 22:03 PM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a4%e0%b4%be



നെയ്യാര്‍: നെയ്യാര്‍ ഡാമിലെ പര്‍വ്വതാരോഹണ പരിശീലനകേന്ദ്ര പദ്ധതി വീണ്ടും ഫയലിലുറങ്ങി. ഇതുസംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ  നിയമിച്ചെങ്കിലും ആ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സ്‌പോര്‍ട്‌സ് വകുപ്പ്  ശ്രമിക്കുന്നില്ല. നെയ്യാര്‍ഡാമിലും പരിസരത്തും കൂറ്റന്‍ പാറകളും മലയിടുക്കുകളും ധാരാളമുണ്ട്. ആനമുടി കഴിഞ്ഞാല്‍ ഏറ്റവും വലിയ കൊടുമുടിയായ അഗസ്ത്യകൂടവും ഇവിടെ തന്നെ. അതിനാല്‍ 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉയര്‍ന്ന ആവശ്യമാണ് ഇവിടെ പര്‍വതാരോഹണ പരിശീലനകേന്ദ്രം സ്ഥാപിക്കണമെന്നത്. ഇവിടം സന്ദര്‍ശിച്ച  അന്തരിച്ച കേണല്‍ ജി.വി രാജയാണ് ആദ്യമായി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. ഇതിനായി വിദഗ്ധര്‍ എത്തി പഠനങ്ങളും നടത്തി.
ഡാര്‍ജിലിങ് മോഡലില്‍ കേന്ദ്രം സ്ഥാപിക്കാനാണ് അന്ന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ അത് ശുപാര്‍ശയായി തന്നെ നിന്നു. അതിനിടെ നീലലോഹിതദാസ്  കായികമന്ത്രി ആയപ്പോള്‍ വീണ്ടും ഇത് ചര്‍ച്ചയായി. ശേഷം ബജറ്റില്‍ പണവും അനുവദിച്ചു. നെയ്യാര്‍ഡാമിലെ കാളിപ്പാറയാണ് ആസ്ഥാനമായി അന്ന് തിരഞ്ഞെടുത്തത്. അണക്കെട്ടില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ അകലെയുള്ള കാളിപാറ ഇവിടുത്തെ ഉയരമുള്ള ഭാഗമായതിനാലാണ് അത് തിരഞ്ഞെടുത്തത്. ഒരു വര്‍ഷത്തില്‍ മിക്ക മാസങ്ങളിലും ഡാമില്‍ എന്‍.സി.സി, ദേശീയ പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ട്, തുടങ്ങിയവയും വിവിധ  സ്വകാര്യ പര്‍വതാരോഹണക്കാര്‍ വരെയും പരിശീലനത്തിന് ഇവിടെ എത്താറുണ്ട്.
കാളിപ്പാറ എന്ന 4000 അടി ഉയരമുള്ള പാറയിലാണ് പരിശീലനം നടത്തുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി കേന്ദ്രത്തിനായി നീക്കം തുടങ്ങിയത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ സ്ഥാപനം തുടങ്ങാന്‍ പിന്നീട് നീക്കം തുടങ്ങി. അതിനായി ദില്ലിയില്‍ നിന്നും ചിലര്‍ എത്തി പരിശോധന നടത്തി ശുപാര്‍ശയും നടത്തി. എന്നാല്‍ അതും തടസപ്പെട്ടിരിക്കുകയാണ്.  ഇതിനിടയ്ക്ക് പലവുരു നാട്ടുകാരും പര്‍വതാരോഹകരും നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. നാട്ടില്‍ തന്നെ പര്‍വതാരോഹണത്തില്‍  പരിശീലനം നേടി പാസായ നിരവധി പേര്‍ ഉണ്ട്. അവര്‍ക്കൊരു തൊഴിലും നെയ്യാര്‍ഡാമിന്റെ വികസനത്തിനും വഴി വയ്ക്കുന്ന  പദ്ധതിയാണ് ഫയലില്‍ ഉറങ്ങിക്കിടക്കുന്നത്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  4 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  43 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago