ബാലവേല:കര്‍ശന നടപടിയില്ലാത്തത് കുരുന്നുകള്‍ക്ക് ദുരിതമാകുന്നു
പുതുനഗരം : ബാലവേല കര്‍ശനമായി നടപടിയില്ലാത്തത് കുരുന്നുകളെ വേദനയിലാഴ്ത്തുന്നു.വിദ്യാലയങ്ങള്‍ തുറക്കാറായിട്ടും ബാലവേലകള്‍ വ്യാപകമായിരിക്കുകയാണ്.തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ കുടുംബങ്ങളാണ് വ്യാപകമായ തോതില്‍ തങ്ങളുടെ കുഞ്ഞു മക്കളെ ബാല വേലക്ക് നിര്‍ബന്ധിപ്പിക്കുന്നത്.
തോട്ടി പണി മുതല്‍ ഉയര്‍ന്ന കെട്ടിടങ്ങളില്‍ കയറി നിന്നുള്ള പണികള്‍ വരെ ബാലികാബാലന്‍മാരെ ഉപയോഗിച്ചാണ് പണി ചെയ്യിക്കുന്നത്.ഇതിനെതിരെ പരാതി നല്‍കിയാന്‍ കര്‍ശനമായി നടപടിയെടുക്കുമെന്ന് ചൈല്‍ഡ് ലൈന്‍ പരസ്യം നല്‍കുന്നുണ്ടങ്കിലും കുട്ടി തൊഴിലാളികള്‍ക്കെതിരെ നല്‍കുന്ന പരാതികളില്‍ നടപടി ഉണ്ടാവുന്നല്ലെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു.
സ്‌കൂള്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുവാന്‍ തയ്യാറെടുക്കുബോള്‍ വിദ്യാലയത്തിന്റെ ഉമ്മറപ്പടി പോലും കാണാന്‍ സാധിക്കാതെ മണ്ണുമായി മല്ലിടുകയാണ് കുട്ടി തൊഴിലാളികള്‍.
വര്‍ഷങ്ങളായി പാലക്കാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ പുറംപോക്കുകളില്‍ വസിക്കുന്ന തമിഴ് കുടുംബങ്ങളിലെ കൊച്ചു മക്കള്‍ക്ക് മലയാളത്തിലെ ആദ്യാക്ഷരം കുറിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, പോലീസ് എന്നീ വകുപ്പുകള്‍ രംഗത്തുവരണമെന്നാണ് പൊതുപ്രവര്‍ത്തകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."