' ഹിന്ദു സുരക്ഷ' എന്ന പേരില്‍ ഭജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയതായി റിപ്പോര്‍ട്ട്
രാജ്ഗഡ്: ഭജ്റംഗദള്‍ പ്രവര്‍ത്തകര്‍ മധ്യപ്രദേശില്‍ രഹസ്യമായി ആയുധ പരിശീലനം നടത്തിയതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഭാവരയിലാണ് ഭജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്യാംപില്‍ ആയുധ പരിശീലനം നടത്തിയത്. ഹിന്ദു സുരക്ഷ എന്ന പേരിലാണ് ക്യാംപില്‍ ആയുധ പരിശീലനം നടത്തിയത്.
മെയ് മൂന്ന് മുതല്‍ മെയ് 11 വരെ 32 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ആയുധപരിശീലനത്തിലേര്പ്പെട്ടത്. റൈഫിള്‍സ്, വാളുകള്‍, ലാത്തി തുടങ്ങിയവ കൊണ്ടും കരാട്ടെ, ഹൈജംപിങ് തുടങ്ങിയവയും പരിശീലനം നടത്തിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാംപില്‍ പരിശീലനത്തിനായി പ്രവേശിച്ചാല്‍ പിന്നെ പുറത്തേക്ക് പോകാന്‍ പറ്റില്ല. പുലര്‍ച്ചെ നാലു മുതല്‍ 11 വരെയായിരുന്നു പരിശീലനം.
ഇത് ഒരു സാധാരണ ക്യാംപ് മാത്രമാണെന്നും ലവ് ജിഹാദിനെതിരേയും രാജ്യദ്രോഹപ്രവര്ത്തനത്തിനെതിരേയുമാണ് ഇത്തരം ക്യാംപുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഭജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ ദേവീ സിങ് സോന്ദിയ എ.എന്‍.ഐയോട് പറഞ്ഞു. ഇത്തരം ക്യാംപുകള്‍ 1984 മുതല്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ഇത്തരം ആയുധപരിശീലന ക്യാംപിനെതിരേ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തു വന്നെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."