HOME
DETAILS

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

  
November 12, 2024 | 8:55 AM

Angel defeats Pani and his opponent

കൊച്ചി: സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ് ജേതാവ് ഏയ്ഞ്ചൽ ജെയിംസിന് മത്സരിക്കേണ്ടിവന്നത് മറ്റ് കുട്ടികളോട് മാത്രമായിരുന്നില്ല തനിക്കൊപ്പം കൂടിയ പനിക്കെതിരേ കൂടിയായിരുന്നു. പനിയും ജലദോഷവുമായാണ് മലപ്പുറം ഐഡിയൽ ഇ.എം. എച്ച്.എസ് എസ് കടകശേരിയുടെ ഏയ്ഞ്ചൽ മത്സരത്തിനിറങ്ങിയത്.

മത്സരം കഴിഞ്ഞപ്പോൾ 11.56 മീറ്റർ ദൂരം പിന്നിട്ട് സ്വർണം തന്റെ കൈക്കുള്ളിലാക്കി ഈ മിടുക്കി. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്, ഹൈ ജംപ് ഇനങ്ങളിൽ വെള്ളിയും ഏയ്ഞ്ചൽ നേടിയിരുന്നു. കൊച്ചിയിൽ എത്തിയ ദിവസം മുതൽ പനിയും ജലദോഷവുമായിരുന്നു. ഇതുവച്ചാണ് ആദ്യ റൗണ്ട് മത്സരങ്ങളിലും ഇറങ്ങിയതെന്ന് ഏയ്ഞ്ചൽ പറഞ്ഞു. സൈക്ലിങ് താരമായിരുന്ന ഏയ്ഞ്ചൽ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെത്തിയതോടെയാണ് അത്‌ലറ്റിക്‌സിലേക്ക് ശ്രദ്ധതിരിച്ചത്.

തിരുവനന്തപുരം സ്‌പോർട്‌സ് സ്‌കൂളിൽ എത്തിയതോടെ ചാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ വർഷമാണ് ഐഡിയലിലെത്തിയത്. ജൂനിയർ വിഭാഗം ഹെപ്റ്റാത്തണിൽ നാഷനൽ, സൗത്ത് സോൺ മീറ്റുകളിൽ സ്വർണം നേടിയ ഏയ്ഞ്ചൽ കഴിഞ്ഞ കായിക മേളയിൽ ട്രിപ്പിൾ ജംപിൽ വെങ്കലവും 100 മീറ്റർ ഹർഡിൽസിൽ വെള്ളിയും നേടിയിരുന്നു. കോഴിക്കോട് തിരുവമ്പാടി പുളിക്കക്കടവ് വീട്ടിൽ അനിൽ - സുനിത ദമ്പദികളുടെ മകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  6 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  6 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  6 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  6 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  6 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  6 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  6 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  6 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  6 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  6 days ago