HOME
DETAILS

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

  
November 12, 2024 | 9:24 AM

Doubly Sweet for Eva Teacher in Teachers Competition

കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ദിവസം അധ്യാപകർക്കായി നടത്തിയ മത്സരങ്ങളിൽ താരമായി ഈവ ടീച്ചർ. പത്തനംതിട്ട ചെങ്ങരൂർ സെന്റ് തെരേസാസ് ബെതനി കോൺവെന്റ് ഹയർസെക്കൻഡറി സ്‌കൂൾ കായികാധ്യാപികയായ ഈവ സാറ ജേക്കബ് രണ്ട് സ്വർണം നേടിയാണ്  താരമായത്. കുട്ടികൾ മത്സരിക്കുന്നതുകണ്ട് ആവേശത്തിൽ ട്രാക്കിലിറങ്ങിയതാണെന്നും സ്വർണമെഡലുകൾ കിട്ടിയതിൽ സന്തോഷമുണ്ടെന്നും ഈവ ടീച്ചർ പറഞ്ഞു. 

വനിതാ അധ്യാപകരുടെ 30 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ  100 മീറ്ററിലും  ഷോട്ട്പുട്ടിലുമാണ് ടീച്ചർ സ്വർണം നേടിയത്. 6.81 മീറ്റർ എറിഞ്ഞായിരുന്നു ഷോട്ട് പുട്ടിൽ സ്വർണം. വിദ്യാർഥികളെയും കൊണ്ട് മത്സരിക്കാൻ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ടീച്ചർ മത്സരിക്കാൻ ഇറങ്ങിയത്. പഠനകാലത്ത് ജൂഡോ, വോളിബോൾ, റസ്ലിങ് തുടങ്ങിയ മത്സരങ്ങളിൽ മത്സരിച്ചിട്ടുണ്ട്.

കായികാധ്യാപകരായ മാതാപിതാക്കളുടെ പാത പിന്തുടർന്നാണ് കായിക മേഖലയിലേക്ക് എത്തുന്നത്. അധ്യാപകനായ സിജോ എൻ. രാജുവാണ് ഭർത്താവ്. മകൾ എലോറ സിജോ. വനിതാ അധ്യാപകരുടെ 30 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ  100 മീറ്ററിൽ വാരാംപറ്റ ജി.എച്ച്. എസിലെ സയൻസ് അധ്യാപികയായ ജയസുധയ്ക്കാണ് വെള്ളി. കൂത്തുപറമ്പ് യു.പി സ്‌കൂളിലെ അധ്യാപിക അനാമിക വെങ്കലം നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു; കുട്ടിയുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

കാട്ടുപന്നി കുറുകെ ചാടി അപകടം; സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴുവയസ്സുകാരിക്കും പരുക്ക്

Kerala
  •  3 days ago
No Image

മെട്രോ നിർമ്മാണം: കൊച്ചിയിൽ വീണ്ടും പൈപ്പ് പൊട്ടി; കലൂർ സ്റ്റേഡിയം റോഡിൽ വെള്ളക്കെട്ട്, കോൺഗ്രസ് ഉപരോധം

Kerala
  •  3 days ago
No Image

ബോണ്ടി ബീച്ച് ഭീകരാക്രമണം; അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തിയ 'ആസ്‌ട്രേലിയയുടെ ഹീറോ' സുഖം പ്രാപിക്കുന്നു

International
  •  3 days ago
No Image

യുഎഇയിൽ വാഹനാപകടം: മൂന്ന് തൊഴിലാളികൾ മരിച്ചു, നാലുപേർക്ക് പരുക്ക്

uae
  •  3 days ago
No Image

കടുവാ ഭീഷണി: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദ്ദേശം 

Kerala
  •  3 days ago
No Image

ഫിഫ അറബ് കപ്പ്: യുഎഇയെ തകർത്ത് മൊറോക്കോ ഫൈനലിൽ; 'അറ്റ്‌ലസ് ലയൺസിന്റെ' വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

uae
  •  3 days ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയായി; വിമര്‍ശിച്ച് പ്രാദേശിക നേതാവ്

Kerala
  •  3 days ago
No Image

ആഡംബര കാർ നിയന്ത്രണം വിട്ട് പാഞ്ഞു; സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചു, യുവാവിന് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

പുതിയ ആർട്ട് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി; ഷെയ്ഖ ഹൂർ അൽ ഖാസിമി പ്രസിഡന്റ്

uae
  •  3 days ago