HOME
DETAILS

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

  
Web Desk
November 12 2024 | 09:11 AM

Arab-Islamic Summit in Riyadh Calls for US Intervention on Palestine and Lebanon Issues

റിയാദ്: അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ ഉച്ചകോടി ഫലസ്തീന്‍, ലബനാന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സന്ദേശം അയക്കാനും റിയാദില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ തീരുമാനമായി. സഊദി വിദേശകാര്യ മന്ത്രാലയമാണ് ഉച്ചകോടിയുടെ ആതിഥേയര്‍. കഴിഞ്ഞമാസം അവസാനം റിയാദില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാനും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിര്‍മാണത്തിന് സമ്മര്‍ദം ചെലുത്താനും തീരുമാനമായിരുന്നു. ഇതേ തുടര്‍ന്നാണ് ഉച്ചകോടി നടന്നത്.

നേരത്തെ സമാനമായ രീതിയില്‍ കെയ്‌റോ ആസ്ഥാനമായ അറബ് ലീഗും ജിദ്ദ ആസ്ഥാനമായ ഇസ്‌ലാമിക് സഹകരണ സഖ്യവും യോഗം ചേര്‍ന്നിരുന്നു. ഇരു കൂട്ടായ്മകളും ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കിരാത ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

ഡൊണാള്‍ഡ് ട്രംപ് ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി തന്നെ അറബ് രാജ്യങ്ങള്‍ ഗസ്സ, ലബനാന്‍ വിഷയങ്ങള്‍ അമേരിക്കക്ക് മുന്നില്‍ ഉന്നയിക്കും. പുതിയ പ്രസിഡന്റ് ചുമതലയേറ്റാല്‍ അറബ് മേഖലയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് പതിവാണ്. അറബ് രാജ്യങ്ങളുടെ നീക്കം മനസിലാക്കി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു തവണ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചിരുന്നു. ഇറാനും പ്രോക്‌സി സംഘടനകളും ഇസ്‌റാഈലിനും അമേരിക്കക്കും ഭീഷണിയാകുന്നതാണ് ചര്‍ച്ചയില്‍ ട്രംപിനോട് നെതന്യാഹു ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇറാനും സഊദിയും ഇസ്‌റാഈലിന്റെ ഭീഷണി ചര്‍ച്ചചെയ്തു. അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലിനെതിരേ ഒന്നിച്ചു നില്‍ക്കുന്ന സാഹചര്യമാണ് ഗസ്സയിലെ ആക്രമണത്തിന് ശേഷമുണ്ടായത്. നേരത്തെ യു.എ.ഇ ഉള്‍പ്പെടെ ഇസ്‌റാഈലുമായി നയതന്ത്ര സഹകരണം ശക്തിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഗസ്സയിലെ വംശഹത്യ തുടങ്ങുന്നതും അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി അകലം പാലിക്കാന്‍ തുടങ്ങിയതും.

At the Riyadh Arab-Islamic Summit, leaders from across the region united to address the escalating tensions in Gaza and Lebanon, with a collective decision to send a message to U.S. President-elect Donald Trump urging intervention.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  2 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  2 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  2 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  2 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  3 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  3 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  3 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  3 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  3 days ago