HOME
DETAILS
MAL
സ്വവര്‍ഗാനുരാഗികളെ മൂന്നാംലിംഗക്കാരായി കാണാനാകില്ലെന്ന് സുപ്രിംകോടതി
backup
June 30 2016 | 08:06 AM
ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികളെ മൂന്നാംലിംഗക്കാരായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. ജന്മനാ ശാരീരിക പ്രത്യേകതകള്‍ ഉള്ളവരെ മാത്രമേ മൂന്നാം ലിംഗക്കാരുടെ വിഭാഗത്തില്‍ പെടുത്താന്‍ കഴിയുകയുള്ളുവെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ലെസ്ബിയന്‍, ഗേ തുടങ്ങിയ സ്വവര്‍ഗാനുരാഗികളെ മൂന്നാം ലിംഗക്കാരായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഭിന്നലിംഗക്കാര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന്റെ മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തതവരുത്തിയാണ് സുപ്രിംകോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. 2014ലെ ട്രാന്‍സ്ജെന്‍ഡര്‍ ഉത്തരവില്‍ മാറ്റമോ ഭേദഗതിയോ വരുത്തുന്നതും സുപ്രീംകോടതി നിരസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."