HOME
DETAILS

എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങി സഊദിയും റഷ്യയും: ക്രൂഡ് ഓയില്‍ വില കുറയാന്‍ തുടങ്ങി

  
backup
May 27 2018 | 14:05 PM

46545654621123-2

ജിദ്ദ: എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങി സഊദി അറേബ്യ. ഇതു സംബന്ധിച്ച് സഊദിയും റഷ്യയും ധാരണയിലെത്തി. ലോകത്തെ എണ്ണ ഉല്‍പ്പാദകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇരുവരും അതേസമയം ഇവരുടെ തീരുമാനത്തിന് തൊട്ടുപിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ്ഓയില്‍ വില കുറയാന്‍ തുടങ്ങി. നിലവില്‍ ആഗോള വിപണിയില്‍ എണ്ണ കുറഞ്ഞതാണ് വില കുത്തനെ വര്‍ധിക്കാന്‍ കാരണം.

രണ്ടുവര്‍ഷം മുമ്പാണ് സഊദിയും റഷ്യയും ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. 2016 മുതല്‍ ഈ കരാര്‍ നിലവില്‍ വന്നു. ഇതോടെ ഉല്‍പ്പാദനം തീരെ കുറഞ്ഞു. അതിനിടെ വില കുതിച്ചു ഉയരാന്‍ തുടങ്ങി. ബാരലിന് 25 ഡോളറില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 80 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നത് ക്രമേണയായിരുന്നു.

ഇന്ത്യയില്‍ ഇതിന്റെ പ്രതിഫലനം കനത്തതായിരുന്നു. പെട്രോള്‍, ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. എന്നാല്‍ ഈ എണ്ണവില വര്‍ധന ഇന്ത്യയുള്‍പ്പെടെയുള്ള ഉപഭോക്തൃ രാജ്യങ്ങളെയാണ് വലച്ചത്. തുടര്‍ന്ന് ഇന്ത്യ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഊദിയോടും റഷ്യയോടും ആവശ്യപ്പെട്ടിരുന്നു. മറ്റു ചില രാജ്യങ്ങളും സമാനമായ ആവശ്യമുന്നിച്ചു. സമ്മര്‍ദ്ദം ശക്തമായതോടെ റഷ്യയും സൗദിയും നിര്‍ണായക തീരുമാനമെടുത്തു.

അമേരിക്കന്‍ ക്രൂഡ് ഓയില്‍ വിലയില്‍ 2.83 ഡോളറിന്റെ കുറവാണ് ശനിയാഴ്ചയുണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് വിപണിയിലും വില കുറഞ്ഞു. സഊദി, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മൂന്ന് രാജ്യങ്ങള്‍. ഇവരുടെ തീരുമാനമാണ് ആഗോള എണ്ണവിപണിയെ നിയന്ത്രിക്കുന്നത്.

അതിനിടെ അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം പ്രഖ്യാപിക്കുമെന്ന് അറിയിച്ചതോടെയാണ് വിലയുടെ കാര്യത്തില്‍ വീണ്ടും ആശങ്ക ഉയര്‍ന്നത്. ഉപരോധം ശക്തിപ്പെട്ടാല്‍ ഇറാന്റെ എണ്ണ വിപണിയില്‍ എത്താതെയാകും. ഈ സാഹചര്യത്തില്‍ വില വീണ്ടും കൂടും. സഊദിയും ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് സഊദി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago