HOME
DETAILS

ആര്‍.എസ്.എസ് താവളങ്ങള്‍ തൊടാന്‍ മടിച്ച് പൊലിസ്

  
backup
March 27 2017 | 00:03 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4


കാസര്‍കോട്: ഒരേ പ്രദേശത്തുള്ളവര്‍ പ്രതികളാകുന്ന കൊലക്കേസുകള്‍ അടിക്കടി ഉണ്ടായിട്ടും ഇതിനെതിരായി പൊലിസ് നടപടികള്‍ ഉണ്ടാകുന്നില്ല. അക്രമികളെയും സാമൂഹ്യവിരുദ്ധരെയും ഇത്തരത്തില്‍ വാര്‍ത്തെടുക്കുന്ന പ്രദേശങ്ങളില്‍ പൊലിസിന്റെ ഇടപെടല്‍ ഇല്ലാത്തതാണ് കഴിഞ്ഞ 20ന് നടന്ന മുഹമ്മദ് റിയാസ് മുസ്‌ലിയാരുടെ കൊലപാതകം വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശക്തി കേന്ദ്രമായ മധൂര്‍ പഞ്ചായത്തിന്റെയും കാസര്‍കോട് നഗരസഭയുടെയും അതിര്‍ത്തി പ്രദേശങ്ങളിലുമുള്ള ചില പ്രത്യേക താവളങ്ങളിലാണ് അക്രമികളെവാര്‍ത്തെടുക്കുന്നതെന്ന കൃത്യമായ തെളിവാണ് മൂന്നു കൊലക്കേസുകളിലെ പ്രതികള്‍ അടുത്തടുത്ത പ്രദേശത്തുള്ളവരായത്. 2010 ജനുവരിയില്‍ പഴയ ചൂരിയിലെ റിഷാദ്, 2014 ആഗസ്തില്‍ കാസര്‍കോട്ടെ സാബിക്, കഴിഞ്ഞ 20ന് രാത്രി പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകന്‍ കെ.എസ് മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ എന്നിവരാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ കൊലചെയ്യപ്പെട്ടത്.
മുസ്‌ലിം ലീഗ് അനുഭാവിയായ റിഷാദ് വധക്കേസിലെ പ്രതികളെ മുഴുവന്‍ കോടതി വെറുതെ വിടുകയായിരുന്നു. സാബിക് കൊലക്കേസില്‍ ഇതേവരെ വിചാരണ തുടങ്ങിയിട്ടില്ല.
യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാമെന്നിരിക്കേ മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ വധക്കേസില്‍ പൊലിസ് ഇതേവരെ അത്തരം നടപടികളിലേക്ക് പോയിട്ടില്ല.
മൂന്ന് കേസുകളിലെയും പ്രതികള്‍ അടുത്തടുത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ്. പല സ്ഥലങ്ങളിലും ഒരാള്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത പ്രത്യേക താവളങ്ങളില്‍ വച്ചാണ് അക്രമികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന ഗൂഢാലോചനകളിലാണ് പലപ്പോഴും കാസര്‍കോട് നഗരത്തെയും പരിസരപ്രദേശങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തുന്ന അക്രമങ്ങളും കൊലപാതകവും നടക്കുന്നത്.
ഭയം വിതച്ച് എതിര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മതന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കുകയെന്നതും അവിടെ നിന്ന് പാലായനം ചെയ്യിക്കുകയെന്നതും ഇത്തരം സംഘങ്ങളുടെ ലക്ഷ്യമാണ്. പൊലിസിന്റെ ഇടപെടല്‍ ഇല്ലാതാവുന്നതോടെ ഇവര്‍ വിജയം കാണുകയും ചെയ്യുന്നു. ഒരു പഞ്ചായത്തും നഗരസഭയുടെ അതിര്‍ത്തി പ്രദേശവും ഉള്‍പ്പെടെ ഇത്തരം ചില കേന്ദ്രങ്ങളില്‍ പൊലിസ് കൃത്യമായ ഇടപെടല്‍ നടത്തിയാല്‍ കാസര്‍കോട്ടെ മതസ്പര്‍ധയുണ്ടാക്കുന്ന അക്രമങ്ങള്‍ കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago