ഞാനൊരു സാധു, കരുത്തനല്ല: പിണറായി
തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് പിണറായി വിജയന് നിയമസഭയില്‍ പെരുമാറുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. താന്‍ കരുത്തനല്ല, സാധുവാണ്. ചെന്നിത്തല കരുത്തനെന്നു വിളിച്ചാല്‍ വീണുപോവില്ലെന്നും പിണറായി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് ഒളിച്ചോടുന്ന ആളല്ല താന്‍. മാധ്യമങ്ങളുമായി ഒരുതരത്തിലുള്ള അകല്‍ച്ചയുമില്ല. എന്നാല്‍ മുഖ്യമന്ത്രിയുടേത് പി.ആര്.ഒ ജോലിയല്ല. മാധ്യമങ്ങളെ കാണേണ്ട സമയത്ത് കാണുമെന്നും പിണറായി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.മദ്യ നിരോധനത്തോട് യോജിപ്പില്ല. സര്‍ക്കാരിന്റെ മദ്യനയം ആവശ്യമായ സമയത്ത രൂപീകരിക്കും. പ്രധാനപ്പെട്ട വകുപ്പുകളുടെ കരട് നയം പ്രഖ്യാപിക്കും. മാലിന്യ സംസ്കരണത്തിനായി സര്‍ക്കാര്‍ പ്രചാരണം നടത്തും. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലശേരി സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. ഇതിനു മുഖ്യമന്ത്രി വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പിശകുണ്ടോയെന്നു പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."