ചോല നായ്ക്കരുടെ രക്തസാംപിള്‍ ശേഖരണം: പൊലിസ് അന്വേഷണം തുടങ്ങി
നിലമ്പൂര്‍: കരുളായി ഉള്‍വനത്തിലെ മാഞ്ചീരി ആദിവാസി കോളനിയിലെ ചോലനായ്ക്കരുടെ രക്തസാംപിള്‍ പരിശോധനക്ക് ശേഖരിച്ചതുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം തുടങ്ങി. പ്രാക്തന ഗോത്രവിഭാഗത്തില്‍ പെട്ട ഇവരുടെ രക്തം പരിശോധനക്ക് എടുത്തത് ആരുടെ നിര്‍ദേശമനുസരിച്ച്, എന്തിനു വേണ്ടി എന്നീ കാര്യങ്ങളിലാണ് പൊലിസ് അന്വേഷണം. ഇതിന്റെ ഭാഗമായി തൃശൂര്‍ റേഞ്ച് ഐ.ജി അടുത്ത ദിവസം കരുളായിയിലെത്തും. 2013ല്‍ അന്നത്തെ ട്രൈബല്‍ യൂനിറ്റിലെ ഡോക്ടറുടെ കൂടെ രണ്ടുപേര്‍ വനത്തിലെത്തി രക്തം ശേഖരിച്ചതാണ് വിവാദമായത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജി വിഭാഗവും കേരള ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ ചില പ്രൊജക്ടുകളുടെ ഭാഗമായാണോ രക്തശേഖരണം നടത്തിയതെന്നും പരിശോധിക്കും. അരിവാള്‍ രോഗവുമായി ബന്ധപ്പെട്ട് രോഗാണുക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പഠനം നടന്നിരുന്നതായും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."