വൃത്തിയും വെടിപ്പുമില്ലാതെ ഒരു സര്‍ക്കാര്‍ ഓഫിസ്
സുല്‍ത്താന്‍ ബത്തേരി: മഴക്കാലരോഗ പൂര്‍വപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുമ്പോഴും കാടുമൂടിയും സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചും ഒരു സര്‍ക്കാര്‍ സ്ഥാപനം. സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്‌റ്റേഷനാണ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ദുരന്തനിവാരണ വിഭാഗം വരെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍സ്ഥാപനത്തിന്റെ അവസ്ഥയാണിത്. മഴക്കാലത്തിന് മുന്നോടിയായി പരിസരമാകെ ശുചീകരിച്ച് ബോധല്‍വല്‍ക്കരണ പരിപാടിയുമായി മഴക്കാലരോഗ പൂര്‍വപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ നടക്കുമ്പോഴാണ് സര്‍ക്കാര്‍സ്ഥാപനം തന്നെ ഇത്തരത്തില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നത്. കാടുപടര്‍ന്ന് കെട്ടിടത്തിലേക്ക് വരെ കയറിയിട്ടുണ്ട്.കെട്ടിടത്തിന്റെ ഒരു ഭാഗം കാടുമൂടിയ നിലയിലാണ്.
ഇഴജന്തുക്കളടക്കം കയറിയാല്‍ കാണാത്ത അവസ്ഥയാണ് ഇവിടെ. ശുചിമുറിയോട് ചേര്‍ന്ന ഭാഗത്താണ് കാടുകയറിയിരിക്കുന്നത്. കൂടാതെ ഇവിടെനിന്നുള്ള പൈപ്പുകള്‍ പൊട്ടിയൊലിക്കുന്ന അവസ്ഥയിലുമാണ്. സെപ്റ്റിക് ടാങ്കും പൊട്ടിയൊലിക്കുന്നത് കാരണം സമീപവാസികള്‍ക്കും ദുരിതമായിരിക്കുകയാണ്. അലര്‍ജിക്ക് കാരണമാകുന്ന പാര്‍ഥീനിയം അടക്കം പരിസരത്താകെ നിറഞ്ഞിട്ടുണ്ട്.
നൂറുകണക്കിന് ആളുകള്‍ നിത്യേന വിവിധ ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങുന്ന താലൂക്ക് ഓഫിസ്, ട്രഷറി, പട്ടികവര്‍ഗ ഓഫിസടക്കം 90ശതമാനം സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ ഇത്തവണ സാധ്യത കൂടുതലാണെന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മുന്നോട്ട്‌പോകുമ്പോഴാണ് ഒരു സര്‍ക്കാര്‍സ്ഥാപനം തന്ന നിരുത്തരവാദിത്വപരമയി പെരുമാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."