കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ടു ചെയ്യുന്ന സന്തോഷത്തില്‍ ലീഗ് നേതാക്കള്‍
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്ക് കന്നിവോട്ടു ചെയ്യാനുള്ള ഒരുക്കത്തിലാണു മലപ്പുറത്തെ പ്രമുഖ ലീഗ് നേതാക്കള്‍. പതിറ്റാണ്ടുകള്‍ക്കു മുമ്പെ രാഷ്ട്രീയ രംഗത്തു സജീവമായ ലീഗിലെ പ്രമുഖ നേതാക്കള്‍ക്കൊന്നും ഇതുവരെ ലീഗിന്റെ അമരക്കാരനായ കുഞ്ഞാലിക്കുട്ടിക്കു വോട്ട്‌ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല.
1982ല്‍ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍നിന്നു പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച കുഞ്ഞാലിക്കുട്ടി രണ്ടുതവണ മലപ്പുറത്തുനിന്നും രണ്ടുതവണ കുറ്റിപ്പുറത്തുനിന്നും രണ്ടുതവണ വേങ്ങരയില്‍നിന്നുമാണു നിയമസഭയിലേക്കു മത്സരിച്ചത്. ഇതിനാല്‍തന്നെ ഈ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍പ്പെട്ടവര്‍ക്കു മാത്രമാണു കുഞ്ഞാലിക്കുട്ടിക്കു വോട്ടുചെയ്യാന്‍ അവസരം ലഭിച്ചത്.
മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദര്‍, ലീഗ് എം.എല്‍.എമാരായ അഡ്വ. എം. ഉമ്മര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴിഅലി, പി.വി ഇബ്രാഹീം, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, മുതിര്‍ന്ന ലീഗ് നേതാക്കളായ നാലകത്ത്‌സൂപ്പി, കെ.മുഹമ്മദുണ്ണി ഹാജി, എന്നിവര്‍ക്കു പുറമെ മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാനധ്യക്ഷന്‍കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് എന്നിവരെല്ലാം കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് ചെയ്യുന്ന
ലീഗ് നേതാക്കളുടെ പ്രതികരണങ്ങള്‍
അതിയായ സന്തോഷം: ഇ.ടി മുഹമ്മദ് ബഷീര്‍
ലീഗിലെ പ്രമുഖ നേതാക്കള്‍ക്കൊന്നും മുന്‍കാലങ്ങളില്‍ തനിക്കു വോട്ട്‌ചെയ്യാനുള്ള അവസരം ലഭിച്ചില്ല. ഇതിനാല്‍തന്നെ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കു വോട്ട്‌ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
ഏറെ ആഹ്ലാദം: കെ.പി.എ മജീദ്
സാധാരണ ചെയ്യുന്ന വോട്ടുകളില്‍നിന്നു കുഞ്ഞാലിക്കുട്ടിക്കു വോട്ടുചെയ്യുന്നതില്‍ ഏറെ പ്രത്യേകതയുണ്ട്. നിലവിലെ ദേശീയ രാഷ്ട്രീയത്തിലേക്കു കുഞ്ഞാലിക്കുട്ടി ചുവടുവയ്ക്കുമ്പോള്‍ ഇതിനു തന്റെ വോട്ടുംകൂടി നല്‍കാന്‍ കഴിയുമെന്നതിനാല്‍ താന്‍ ഏറെ ആഹ്ലാദിക്കുന്നു.
ഭാഗ്യമായി കരുതുന്നു: കെ.എന്‍.എ ഖാദര്‍
ഇത്തവണ കുഞ്ഞാലിക്കുട്ടിക്കു വോട്ടുചെയ്യാന്‍ തനിക്കു സാധിച്ചതു ഭാഗ്യമായി കരുതുന്നു. ആദ്യകാലങ്ങളില്‍ താന്‍ സി.പി.ഐയോടൊപ്പമായിരുന്നെങ്കലും അക്കാലത്തും ലീഗിന്റെ പല പ്രമുഖ നേതാക്കള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. അക്കാലത്തു സി.പി.ഐ ലീഗിനോടൊപ്പമായിരുന്നു.
ഏറെ സന്തോഷം: അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ
കുഞ്ഞാലിക്കുട്ടിക്ക് വോട്ടു ചെയ്യുന്നതില്‍ ഏറെ സന്തോഷിക്കുന്നു. എന്റെ ആദ്യവോട്ട് ലീഗിന്റെ പ്രമുഖനായ നേതാവ് സി.എച്ച് മുഹമ്മദ്‌കോയയ്ക്കായിരുന്നു. നിലവിലെ ലോക്‌സഭയിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ കടന്നുവരവിനോടൊപ്പം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ കടന്നുവരവും ഏറെ നല്ല മാറ്റങ്ങള്‍ക്കു കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."