HOME
DETAILS
MAL
സായാഹ്ന ധര്‍ണ നടത്തി
backup
March 27 2017 | 18:03 PM
കല്‍പ്പറ്റ: കൈവശ കൃഷിക്കാര്‍ക്ക് ഭൂരേഖ നല്‍കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുക, വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ ആശ്വാസ നടപടികള്‍ സ്വീകരിക്കുക, കേരളത്തിലെ റേഷനിങ് പൊതുവിതരണ ശൃംഖലയെ തകര്‍ക്കുന്ന എന്‍.ഡി.എ സര്‍ക്കാറിന്റെ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കര്‍ഷകസംഘം സംസ്ഥാനത്തുടനീളം എല്ലാ ഏരിയാ കേന്ദ്രങ്ങളിലും നടത്തിയ സായാഹ്ന ധര്‍ണകളുടെ ഭാഗമായി കല്‍പ്പറ്റയില്‍ കര്‍ഷക സംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. കര്‍ഷകസംഘം ജില്ലാ ട്രഷറര്‍ ടി.ബി സുരേഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം കെ മുഹമ്മദ് കുട്ടി, ഏരിയാ സെക്രട്ടറി ബാലകൃഷ്ണന്, ജോണി മാസ്റ്റര്‍, ഫിലിപ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."