മൃതദേഹം വിട്ടുകിട്ടാന്‍ ആന്തരികാവയവം നല്‍കേണ്ടിവന്ന സംഭവം; അന്വേഷണം ആരംഭിച്ചു
ചിറ്റൂര്‍: സേലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് മൃതദേഹം വിട്ടുകിട്ടാന്‍ ആന്തരികാവയവം നല്‍കേണ്ടിവന്ന സംഭവത്തില്‍ തമിഴ്‌നാട് അന്വേഷണസംഘം മീനാക്ഷിപുരം നെല്ലിമേട്ടിലെ മണികണ്ഠന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. വാഹനാപകടത്തെ തുടര്‍ന്നാണ് മണികണ്ഠനെ സേലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ മണികണ്ഠന് മസ്തിഷ്‌ക്ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ ഭീമമായ തുക നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ കുടുംബാംഗങ്ങളെ അറിയിക്കുകയും പണമില്ലെങ്കില്‍ ആന്തരികാവയവം നല്‍കുന്നതിന് സമ്മതപത്രത്തില്‍ ഒപ്പിടാന്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു.
ഈ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടില്‍നിന്നുള്ള അന്വേഷണസംഘം മൊഴിയെടുക്കാന്‍ മണികണ്ഠന്റെ വീട്ടിലെത്തിയത്. അച്ഛന്‍ പേച്ചി മുത്തു, സഹോദരങ്ങളായ മഹേഷ്, മനോജ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ ജോയിന്റ് ഡയരക്ടര്‍ മലര്‍മിഴി, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ചീഫ് വെങ്കിടേശ്, വിജിലന്‍സ് ഡിവൈ.എസ്.പി തോംസണ്‍ പ്രകാശ്, പൊലിസ് സൂപ്രണ്ട് കമലക്കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."