വടക്കാഞ്ചേരിയിലെ കോളനികള്‍ മാതൃകാ കോളനികളാക്കാന്‍ നാല് കോടി രൂപയുടെ പദ്ധതി: അനില്‍ അക്കര എം.എല്‍.എ
വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ മുഴുവന്‍ പട്ടികജാതി കോളനികളും മാതൃകാ കോളനികളാക്കുമെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. ഇതിന് മുന്നോടിയായി വടക്കാഞ്ചേരി നഗരസഭയിലെ പടിഞ്ഞാറേക്കര ഡിവിഷനിലെ വേട്ടാംകോട്, തെക്കുംകര പഞ്ചായത്തിലെ പറമ്പായി വാര്‍ഡിലെ വെടിപ്പാറ, മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ച വടക്കാഞ്ചേരി നഗരസഭയിലെ റെയില്‍വേ കോളനി, അടാട്ട് പഞ്ചായത്തിലെ പാരിക്കാട് എന്നീ നാല് കോളനികളെ അംബേദ്ക്കര്‍ ഗ്രാമവികസന പരിപാടി അനുസരിച്ച് 4 കോടി ചെലവ് ചെയ്ത് മാതൃകാ കോളനികളാക്കി മാറ്റുമെന്നും എം.എല്‍.എ അറിയിച്ചു. ഇവിടെ റോഡ്, നടപ്പാത, സൗജന്യ വൈഫൈ, കുടിവെള്ള പദ്ധതി, ഡ്രൈയിനേജ്, വീടുകളില്‍ സോളാര്‍ വൈദ്യുതീകരണം, സോളാര്‍ തെരുവ് വിളക്ക്, സാനിറ്റേഷന്‍, ഭവന പുനരുദ്ധാരണം, മാലിന്ന്യ നിര്‍മ്മാര്‍ജ്ജനം, പൊതു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സംരക്ഷണ ഭിത്തി നിര്‍മ്മാണം, ജലസേചനം, അടുക്കളത്തോട്ടം, വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി എന്നീ പ്രവൃത്തികളാണ് പദ്ധതി പ്രകാരം നടപ്പിലാക്കുക. ഓരോ കോളനികളിലും എം.എല്‍.എ ചെയര്‍മാനും പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറും രണ്ട് സാങ്കേതിക പ്രതിനിധികള്‍ , വാര്‍ഡ് മെമ്പര്‍, പട്ടികജാതി പ്രമോട്ടര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. ബന്ധപ്പെട്ട കോളനികളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കുടുംബയോഗം ചേര്‍ന്നാണ് പദ്ധതിയുടെ കര്‍മ്മ പരിപാടി തയ്യാറാക്കുക. നേരത്തേ അനുവദിച്ച അടാട്ട് പഞ്ചായത്തിലെ പാരിക്കാട് കോളനി, വടക്കാഞ്ചേരി നഗരസഭയിലെ റെയില്‍വേ സ്റ്റേഷന് കോളനി എന്നിവ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി പ്രകാരമാണ് നവീകരിക്കുക. ഈ 4 കോളനികളില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മറ്റ് കോളനികളും മാതൃകാ കോളനികളാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."