രണ്ടു കിലോ കഞ്ചാവുമായി കഞ്ചാവു ഷാഹിദ പൊലിസ് പിടിയില്‍
കരുനാഗപ്പള്ളി/അഞ്ചല്‍: നിരവധി കഞ്ചാവു കേസുകളിലെ പ്രതിയായ അലയമണ്‍ കരൂകോണ് നിഷമന്‍സിലില്‍ ഷാഹിദ (50) നെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടു കൂടി രണ്ട് കിലോ കഞ്ചാവുമായി അഞ്ചല്‍ മാര്‍ക്കറ്റ് ജങ്ഷന് സമീപത്തു നിന്നും കൊല്ലം റൂറല്‍ എസ്.പി ബി അശോകന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍കോട്ടിക് സ്ക്വാഡും അഞ്ചല്‍ പൊലിസും ചേര്‍ന്നു പിടികൂടിയത്.
മുന്‍പ് നിരവധി തവണ പൊലിസും, എക്സൈസും കഞ്ചാവുമായി പിടികൂടിയിട്ടുള്ള ഷാഹിദ ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കമ്പത്തു നിന്നും മധുരയില്‍ നിന്നും കഞ്ചാവ് വാങ്ങി രാത്രി കാലങ്ങളിലാണ് വീട്ടില്‍ വന്നു കൊണ്ടിരുന്നത്. കൊല്ലം റൂറല്‍ എസ്.പി അശോകന് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലായിലെ ഡാന്‍സാഫ് അംഗങ്ങളും പൂനലൂര്‍ ഡിവൈ.എസ്.പി അനില്‍കുമാര്‍, അഞ്ചല്‍ സി.ഐ മോഹന്‍ദാസ്, എസ്.ഐ രാജേഷ് കുമാര്‍, എന്നിവര്‍ ചേര്‍ന്നു നടത്തിയ രഹസ്യ നീക്കത്തിലാണ് തിരുവനന്തപുരത്തു നിന്നും ഓട്ടോറിക്ഷയില്‍ കഞ്ചാവുമായി വന്ന ഷാഹിദ പിടിയിലാകുന്നത്.
കമ്പത്ത് നിന്ന് വാങ്ങിയ കഞ്ചാവാണെന്നു പ്രതിപറഞ്ഞു. ഇവരുടെ മകള്‍ സല്സായേയും, മരുമകന് രാമചന്ദ്രനേയും കഞ്ചാവു കേസില്‍ പൊലിസ് പിടികൂടിയിട്ടുണ്ട്. രാമചന്ദ്രന് കഞ്ചാവു കേസില്‍ ശിക്ഷിക്കപ്പെട്ടു. ഇപ്പോള്‍ ജയിലിലാണ്.
ഒരു കൊല്ലം മുന്‍പും മൂന്നു കിലോ കഞ്ചാവുമായി ഷാഹിദയെ കൊല്ലം റൂറല്‍ ഷാഡോ പൊലിസ് പിടികൂടിയിരുന്നു.
ആന്റിനാര്‍കോട്ടിക് സ്ക്വാഡിലെ എസ്.ഐ ബിനോജ്, അംഗങ്ങളായ ജി.എസ് .ടി ശിവശങ്കരപ്പിള്ള ജി.എ, എസ്.ഐമാരായ അജയകുമാര്‍, ഷാജഹാന്, ആഷിര്‍ കോഹൂര്‍, എസ്.സി പി.ഒ.രാധാകൃഷ്ണപിള്ള, കെ.കെ.സി.എസ്സ് ബിനു, അഞ്ചല്‍ പൊലിസ് സ്റ്റേഷനിലെ ജി.എ.എസ് ടി. ബിജു, ഷാനവാസ്, ജയറാണി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതി ഷാഹിദക്കെതിരെ ഗുണ്ടാ നിയമപ്രകാരം കരൂ തല്‍ നടപടി സ്വീകരിക്കുമെന്നു എസ്.പി അശോകന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."