HOME
DETAILS

അനന്തപുരിയില്‍ പൂരം തുടങ്ങി !

  
backup
March 27 2017 | 19:03 PM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99



നന്മകള്‍ കലയിലൂടെ വീണ്ടെടുക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇനി അഞ്ചുനാള്‍ അനന്തപുരി കലാപൂരത്തിന് സാക്ഷിയാകും. കേരള സര്‍വകലാശാല യുവജനോത്സവം  ഇന്നലെ  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
 മനുഷ്യന് നഷ്ടപ്പെടുന്ന നന്മകള്‍ കലയിലൂടെ വീണ്ടെടുക്കാനാകണമെന്നും വിദ്യാഭ്യാസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ ക്രിയാത്മകത വര്‍ധിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.രോഗാതുരമായ മനസിനെ ചികിത്സിക്കാന്‍ ഉത്തമ ഔഷധമാണ് കല. ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കാന്‍ അത് സഹായിക്കും. വൈവിധ്യമാണ് കലോത്സവങ്ങളുടെ സവിശേഷത. അത് കലയില്‍ മാത്രമല്ല, സമൂഹത്തിലും പ്രസക്തമാണ്. രാജ്യത്തില്‍ ഏകശിലാരൂപത്തിലുള്ള ഏതെങ്കിലും സംവിധാനം അടിച്ചേല്‍പ്പിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ഇത്തരം കലാമേളകളിലൂടെ യുവജനങ്ങള്‍ക്ക് കഴിയണമെന്നും  മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ ആദരിച്ചു. കലാലയങ്ങളിലെ സര്‍ഗാത്കതയ്ക്ക് മൂല്യച്യൂതി സംഭവിക്കാതിരിക്കാന്‍ കലോത്‌സവങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നേടിയ മണികണ്ഠന്‍, പിന്നണി ഗായകന്‍ സൂരജ് സന്തോഷ് എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.
ചടങ്ങില്‍ സര്‍വകലാശാല യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ എസ്. ആഷിത അധ്യക്ഷയായി. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സംഘാടക സമിതി ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, ജനറല്‍ കണ്‍വീനര്‍ പ്രതിന്‍ സാജ് കൃഷ്ണ, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാന്‍, എ.എ. റഹീം, യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍. അമല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉച്ചയ്ക്ക് രണ്ടിന് കനകക്കുന്നില്‍ നിന്ന് സെനറ്റ് ഹാളിലേക്ക് വര്‍ണാഭമായ ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്.  
അശ്വാരൂഢ സേന ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു. വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാസിക്ക് ഡോള്‍, ശിങ്കാരിമേളം, പൂക്കാവടി, കനലാട്ടം തുടങ്ങിയ കലാ രൂപങ്ങള്‍  ഘോഷയാത്രയില്‍ അണിനിരന്നു.
മുത്തുക്കുടയേന്തിയ കേരളീയ വേഷമണിഞ്ഞ മങ്കമാരും ആണ്‍കുട്ടികളും ഘോഷയാത്രയക്ക് മിഴിവേകി. ചെണ്ടമേളം, തമ്പോല, തുടങ്ങിയ വാദ്യമേളങ്ങള്‍  ശബ്ദമുഖരിതമാക്കി. പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യങ്ങളും ഉയര്‍ന്നു കേട്ടു.  നൂജനറേഷന്‍ വേഷങ്ങളും  അണിനിരന്നു.  
എന്നാല്‍  ഗതാഗത ക്രമീകരണത്തിലുണ്ടായ പിഴവ് നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാക്കി.  മുഖ്യമന്ത്രിയും എ.കെ.ബാലനും  പാളയം അടിപ്പാതയിലെ ഗതാഗതകുരുക്കല്‍ പെട്ടു. ഇതോടെ  പൊലിസ്  ഘോഷയാത്ര വഴിയില്‍ തടഞ്ഞു. ഗതാഗതകുരുക്കില്‍ നിന്ന് മുഖ്യമന്ത്രിയും എ.കെ.ബാലനും യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ എത്തിയശേഷമാണ് ഘോഷയാത്ര പുനരാരംഭിച്ചത്.  
    96 ഇനങ്ങളിലായി 5000 ത്തോളം വിദ്യാര്‍ഥികള്‍ ഒന്‍പതു വേദികളിലായാണു മാറ്റുരയ്ക്കുന്നത്. പ്രധാന വേദിയായ സൈനറ്റ് ഹാളിലെ 'അക്ഷരം വേദിയില്‍' മോഹനിയാട്ടത്തോടെയാണ് മത്സരം ആരംഭിച്ചത്. വിമന്‍സ് കോളജിലെ  'കേളി'യില്‍ ആണ്‍കുട്ടുകളുടെ കഥകളി മത്സരത്തോടെ വേദിയുണര്‍ന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ കഥകളിയും അരങ്ങേറി. യൂനിവേഴ്‌സിറ്റി കോളജില്‍ ഒരുക്കിയ 'മിന്നാമിനുങ്ങി'ല്‍ ഗാനമേളയും വൃന്ദവാദ്യവും മത്സരങ്ങള്‍ നടന്നു. മ്യൂസിക്ക് കോളേജിലെ 'താരക'ത്തില്‍ ആണ്‍ പെണ്‍ വിഭാഗങ്ങളിലെ ഗസല്‍ മത്സരവും നടന്നു.
  രാവിലെ മുതല്‍ തന്നെ ഫൈന്‍ ആര്‍ട്‌സ് കോളജിലെ 'വര്‍ണ'ത്തില്‍ പെയിന്റിങ് , ക്ലേ മോഡലിങ്, ആര്‍ട്‌സ് കോളജിലെ 'തപ്പും തുടിയും' വേദിയില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയില്‍ ഉപന്യാസ മത്സരവും നടന്നു.  പ്ലാസ്റ്റിക്ക് നിരോധനം മുന്‍ നിര്‍ത്തിയാണ് വേദി ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ വനിതാ കമ്മറ്റിയുടെ പിങ്ക് വോളന്റിയേഴ്‌സും സഹായഹസ്തമൊരുക്കും.
ഈ വര്‍ഷം മുതല്‍ മലയാള രചനകള്‍ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്കായി ഒഎന്‍.വി എവറോള്‍ ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് അമ്പിളി അരവിന്ദ് ട്രോഫിയും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന കോളേജിന് എവറോള്‍ ട്രോഫിയുമാണു നല്‍കുന്നത്..















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

11 പ്രധാന ന​ഗരങ്ങളിലേക്ക് സർവിസ് വർധിപ്പിച്ച് ഖത്തർ എയർവേയ്സ്

qatar
  •  2 days ago
No Image

ചുട്ടുപൊള്ളുന്നു: സംസ്ഥാനത്ത് മൂന്നിടത്തായി മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു

Kerala
  •  2 days ago
No Image

മാറനല്ലൂര്‍ ഇരട്ടക്കൊലപാതകം: പ്രതി അരുണ്‍ രാജിന് ജീവപര്യന്തം തടവുശിക്ഷ

Kerala
  •  2 days ago
No Image

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  2 days ago
No Image

വേനല്‍ച്ചൂടിന് താല്‍ക്കാലിക ആശ്വാസമാകുന്നു,സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാര്‍ കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്

National
  •  2 days ago
No Image

​​ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 days ago
No Image

ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ

Saudi-arabia
  •  2 days ago