കാരുണ്യം കൈപ്പറ്റുന്നവര്‍ അത് പകര്‍ന്നു നല്‍കാനും തയാറാകണം: പി. ബാലചന്ദ്രന്‍
വൈക്കം: മറ്റുള്ളവരില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ കാരുണ്യം കൈപ്പറ്റുന്നവര്‍ തങ്ങളേക്കാള്‍ വേദനിക്കുന്നവരിലേക്ക് ആ കാരുണ്യം നല്‍കാന്‍ മനസുകാട്ടുമ്പോഴാണ് സമൂഹത്തില്‍ കരുണയുടെ പ്രവാഹം തുടരുന്നതെന്ന് പ്രശസ്ത തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കുടവെച്ചൂര്‍ പിഴായില്‍ അവനി സാംസ്‌ക്കാരികകേന്ദ്രം വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സുമനസുകളുടെയും സഹകരണത്തോടെ സാന്ദ്ര എന്ന ശയ്യാവലംബയായ പെണ്‍കുട്ടിക്ക് നിര്‍മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദനിക്കുന്നവരോടുള്ള കരുതലും കരുണയും പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നന്മയിലേക്ക് വളരാന്‍ പ്രചോദിപ്പിക്കുന്ന ഊര്‍ജസ്രോതസ്സുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവനി സാംസ്‌കാരികകേന്ദ്രം രക്ഷാധികാരി സുഗുണന്‍ അധ്യക്ഷനായിരുന്നു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള സമ്മേളനം ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകന്‍ വി. ദേവാനന്ദ് മുഖ്യപ്രഭാഷണം നടത്തി. വൈക്കം ഡെപ്യൂട്ടി പൊലിസ് സുപ്രണ്ട് കെ. സുഭാഷ് അനുഗ്രഹപ്രഭാഷണം നടത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസ്, രാജി പി ജോയി, മനോജ്കുമാര്‍, കെ.ആര്‍ ഷൈലകുമാര്‍, സോജി ജോര്‍ജ്ജ്, മിനിമോള്‍ കോട്ടയ്ക്കല്‍, ശാലിനി ബാബു, കലേഷ്, ജോര്‍ജ്ജ് കൂടല്ലി, മോഹന്‍ദാസ്, സജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."