HOME
DETAILS

സമഗ്ര നെല്‍ക്കൃഷി വികസനം; ജില്ലയ്ക്ക് 1.03 കോടിയുടെ പദ്ധതി

  
backup
May 28 2018 | 04:05 AM

%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82


തൊടുപുഴ: ഇടുക്കി ജില്ലയില്‍ 201819 വര്‍ഷത്തില്‍ നെല്‍ക്കൃഷിയുടെ സമഗ്ര വികസനത്തിനായി 1.03 കോടി രൂപയുടെ പദ്ധതികള്‍ കൃഷിവകുപ്പു നടപ്പാക്കുന്നു. ജില്ലയില്‍ 800 ഹെക്ടര്‍ പ്രദേശത്താണു നിലവില്‍ നെല്‍ക്കൃഷിയുള്ളത്. ഈ പ്രദേശത്താണു പദ്ധതി നടപ്പാക്കുന്നത്.
2018-19 വര്‍ഷത്തിലേക്കായി ആദ്യഘട്ടത്തിലുള്ള തുകയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പദ്ധതിത്തുക ഇനിയും ഉയരുമെന്നും ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 1.76 കോടി രൂപയുടെ പദ്ധതികളാണു സമഗ്ര നെല്‍ക്കൃഷി വികസനത്തിനായി ജില്ലയില്‍ നടപ്പാക്കിയത്. 725 ഹെക്ടര്‍ പ്രദേശത്താണു കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നെല്‍ക്കൃഷി വികസന പദ്ധതി നടപ്പാക്കിയത്.
സുസ്ഥിര നെല്‍ക്കൃഷി ഹെക്ടറിന് 5500 രൂപ വീതം (ആകെ 800 ഹെക്ടര്‍ സ്ഥലത്ത്) കൂട്ടു നെല്‍ക്കൃഷി ഹെക്ടറിനു 360 രൂപ വീതം (ആകെ 400 ഹെക്ടര്‍ സ്ഥലത്ത്) തരിശു നെല്‍ക്കൃഷി ഹെക്ടറിനു 30,000 രൂപ വീതം (30 ഹെക്ടര്‍ സ്ഥലത്ത്)കഴിഞ്ഞ വര്‍ഷം തരിശു നെല്‍ക്കൃഷി ചെയ്ത സ്ഥലത്തു രണ്ടാം കൃഷിക്കായി 7,000 രൂപ വീതം (43 ഹെക്ടര്‍), മൂന്നാം വര്‍ഷ കൃഷിക്കായി ഹെക്ടറിനു 4500 രൂപ വീതം (ആകെ 19 ഹെക്ടര്‍) ന്മ കരനെല്‍ക്കൃഷിക്കായി ഹെക്ടറിനു 13,600 രൂപ വീതം (50 ഹെക്ടര്‍ സ്ഥലത്ത്) ഒരുപ്പൂ കൃഷി രണ്ടാമതു കൃഷി ചെയ്യുന്നതിനു 10,000 രൂപ വീതം (144 ഹെക്ടര്‍ സ്ഥലത്ത്), പ്രത്യേക ഇനം നെല്‍ക്കൃഷി ചെയ്യുന്നതിന് ഹെക്ടറിനു 10,000 രൂപ വീതം (125 ഹെക്ടര്‍ സ്ഥലത്ത്) ന്മ പ്രത്യേക രീതിയില്‍ പ്രോജക്ട് തയാറാക്കുന്നതിനു ധനസഹായം (10 ലക്ഷം രൂപ) ന്മ നവീന നെല്‍ക്കൃഷി (ഒരു ലക്ഷം രൂപ).ഇടുക്കി, തൊടുപുഴ, ഇളംദേശം, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, എന്നീ ബ്ലോക്കുകളിലെ കൃഷി ഭവനുകളിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്.
സമഗ്ര നെല്‍ക്കൃഷി വികസന പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുകളുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണം. കൃഷി ഓഫിസര്‍മാരാണ് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago