കോടിയേരി ബാലകൃഷ്ണന്‍ കുറത്തികുടി ആദിവാസി മേഖല സന്ദര്‍ശിച്ചു
അടിമാലി: ആദിവാസി ജനതയുടെ ക്ഷേമത്തിനായി പ്രത്യേക പരിഗണന നല്‍കുമെന്നും ആടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാരില്‍ ശുപാര്‍ശ ചെയ്യുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആദിവാസി സമൂഹത്തിന്റെ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി കുറത്തികുടി ആദിവാസി മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു കോടിയേരി.
ആദിവാസി യുവതി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷിക്കുകയാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആദിവാസി സമൂഹത്തിനായി ഓരോ വര്‍ഷവും കോടികളാണ് അനുവദിക്കുന്നത്. എന്നാല്‍ ഈ തുകകള്‍ ഇവരുടെ വികസനത്തിന് എത്തുന്നില്ലെന്ന ആക്ഷേപം സംബന്ധിച്ച് അന്വഷണം നടത്തുമെന്ന് കോടിയേരി പറഞ്ഞു. ഇന്നലെ രാവിലെ എട്ടു മണിയോടെ അടിമാലിയില്‍ നിന്നായിരുന്നു കോടിയേരിയുടെ യാത്ര തുടങ്ങിയത്. പത്ത് മണിയോടെ കുറത്തികുടിയില്‍ എത്തി. 300 ഓളം കുടുബങ്ങള്‍ താമസിക്കുന്ന കുടിയിലെ നിരവധി ഭവനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കുടുബ യോഗങ്ങളിലും കോടിയേരി പങ്കെടുത്തു. ആദിവാസികളോട് പ്രശനങ്ങള്‍ ചോദിച്ചറിഞ്ഞും,പ്രശനങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചും, ഇവരോടോപ്പം ഉച്ചയൂണ് കഴിച്ചും വൈകുനേരം നാല് മണിയോടെയാണ് കോടിയേരി കുടിയില്‍ നിന്നും മടങ്ങിയത്. സംസ്ഥാന സെക്രട്ടറിയോടൊപ്പം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍, എസ് രാജേന്ദ്രന്‍ എം.എല്‍.എ., കെ.വി ശശി, ടി.കെ.ഷാജി, ടി.കെ സുധേഷ് കുമാര്‍, സി.ഡി.ഷാജി, ചാണ്ടി.പി.അലക്‌സാണ്ടര്‍, മാത്യു ഫിലിപ്പ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."