മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുടുംബമേള
തൊടുപുഴ: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കുടുംബമേള വിവിധ കലാപരിപാടികളോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു. കുടുംബ സംഗമം രാവിലെ പതാക ഉയര്‍ത്തലോടെ ആരംഭിച്ചു. വൈകിട്ട് കുടുംബ ഭദ്രത എന്ന വിഷയത്തില്‍ ധമനന്‍ പായിപ്ര പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പൊലിസ് മേധാവി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് ഹാളിന്റെ നിര്‍മാണ സമര്‍പ്പണത്തില്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ച മുപ്പത്തിയഞ്ചോളം അംഗങ്ങളെ ഉപഹാരം നല്‍കി അനുമോദിച്ചു. ഹാള്‍ സമര്‍പ്പണവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച 'ഹൃദയത്തിന്റെ ഭാഷയില്‍' എന്ന ഷോര്‍ട്ട്ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടു. കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, വേണു, ചാക്കോ, ജോസ്എവര്‍ഷൈന്‍, സുബൈര്‍, മുഹമ്മദ്, ശിഹാബ്, പ്രശാന്ത് പ്രസംഗിച്ചു. ആലുവ തരന്തല അവതരിപ്പിച്ച അക്രോബാറ്റിക് ഡാന്‍സും സുധീഷ് റഷീദ് ആലപ്പുഴ നേതൃത്വം നല്‍കിയ ഗാനമേളയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."