പണം നല്‍കാതെ വഞ്ചിച്ച കേസില്‍ ഒരാള്‍ പിടിയില്‍
പെരുമ്പാവൂര്‍: കമ്പനികളില്‍ നിന്നും പ്ലാസ്റ്റിക് കസേരകള്‍ വാങ്ങി പണം നല്‍കാതെ വഞ്ചിച്ച കേസില്‍ ഒരാളെ പൊലീസ് പിടികൂടി. തിരുവനന്തപുരം വട്ടവിള ഭാഗത്ത് മണലിഎതിര്ക്കര (ശിവനിലയം) വീട്ടില്‍ കൃഷ്ണകുമാര്‍ (38)നെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി അനീഷ് (40), ജിജി വര്‍ഗ്ഗീസ് (39) എന്നിവര്‍ പിടിയിലാകാനുണ്ട്.
വല്ലം കടമ്പൂക്കാട്ടില് എക്സ്പോര്‍ട്ട്സ് എന്ന സ്ഥാപനത്തില്‍ നിന്നും 7,60000 രൂപ വിലയുള്ള കാരിസ് കമ്പനി നിര്‍മ്മിതമായ പ്ലാസ്റ്റിക് കസേരകള്‍ വാങ്ങിയ ശേഷം പണം അഞ്ച് ദിവസത്തിനകം കമ്പനി അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച പ്രതികള്‍ 50000 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് നല്കിയ ശേഷം ബാക്കി തുക നല്‍കാതെ വഞ്ചിച്ചതായാണ് കേസ്.
വാങ്ങുന്ന കസേരകള്‍ പലസ്ഥലങ്ങളിലും കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തി ഈ തുക ആര്‍ഭാട ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതി. കമ്പനി മാനേജര്‍ നിജിന്‍ തോമസ് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സമാന രീതിയില്‍ തിരുവന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ പ്രതിക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. കൂടാതെ സമാന രീതിയിലുള്ള തട്ടിപ്പിന് വേറേയും പരാതികള്‍ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ എസ്.ഐയും സംഘവും തിരുവനന്തപുരത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."