വൈദ്യുതി മുടക്കം: ജില്ലയില്‍ പ്രതിഷേധം ശക്തമാകുന്നു
കാസര്‍കോട്: ജില്ലയില്‍ വൈദ്യുതി മുടക്കം പതിവായതിനെ തുടര്‍ന്ന് ജനം കടുത്ത പ്രതിഷേധത്തില്‍. അടുത്തദിവസം മുതല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് ജനം.
റമദാന് ആരംഭിച്ചതോടെ വൈദ്യുതി അത്യാവശ്യമായി വരുന്ന സന്ധ്യാ സമയത്തും പുലര്‍കാലത്തും വൈദ്യുതി പൊടുന്നനെ നിലക്കുന്നത് ജില്ലയില്‍ നിത്യ സംഭവമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജപുരം സെക്ഷന്‍ ഓഫിസില്‍ ഓക്സിജന്‍ സിലിണ്ടറുമായെത്തിയാണ് ഒരു വീട്ടമ്മ പ്രതിഷേധിച്ചത്. വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഓക്സിജന്‍ ഉപയോഗിക്കാന്‍ പറ്റാതെ വന്നതോടെയാണ് കൊട്ടോടി കാരയില്‍ വീട്ടിലെ താജുദ്ദീന്റെ ഭാര്യ സുബൈദ തന്റെ പ്രാണന് സംരക്ഷിക്കാന്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സെക്ഷന്‍ ഓഫിലെത്തിയത്.
വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്ന് ഒട്ടനവധി തവണ ബന്ധപ്പെട്ട സെക്ഷനിലേക്കു വിളിച്ചെങ്കിലും ജീവനക്കാര്‍ ഫോണെടുക്കാതെ വന്നതോടെയാണ് അസുഖ ബാധിതയായ സുബൈദ ഓഫിസില്‍ നേരിട്ടെത്തിയത്. ഇതോടെ ജീവനക്കാര്‍ സുബൈദയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നല്‍കുകയായിരുന്നു. വൈദ്യുതി മുടക്കം കാരണം ജില്ലയില്‍ നൂറു കണക്കിനുരോഗികളും പൊതു ജനങ്ങളും അനുഭവിക്കുന്ന പ്രയാസം ചെറുതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."